Friday, May 3, 2024
HomeIndia'കട്ടിലിനടിയിലും സോഫയിലും മെത്തയിലും നോട് കെട്ടുകള്‍'! ഗുട്ഖ വ്യവസായിയുടെ വീട്ടില്‍ 18 മണിക്കൂര്‍ നടത്തിയ റെയ്‌ഡില്‍...

‘കട്ടിലിനടിയിലും സോഫയിലും മെത്തയിലും നോട് കെട്ടുകള്‍’! ഗുട്ഖ വ്യവസായിയുടെ വീട്ടില്‍ 18 മണിക്കൂര്‍ നടത്തിയ റെയ്‌ഡില്‍ 6.5 കോടി രൂപ കണ്ടെത്തി

ലക്‌നൗ: ( 14.042022) ഉത്തര്‍പ്രദേശിലെ ഹമീര്‍പൂര്‍ ജില്ലയില്‍, കേന്ദ്ര ചരക്ക് സേവന നികുതി വകുപ്പിന്റെ സംഘം (സിജിഎസ്ടി) 18 മണിക്കൂറോളം ഗുട്ഖ വ്യാപാരിയുടെ വീട്ടിലും ഫാക്ടറിയിലും നടത്തിയ റെയ്‌ഡില്‍ ആറരക്കോടിയോളം രൂപയും സ്വര്‍ണവും കണ്ടെടുത്തു.
മൂന്ന് പെട്ടികളിലായി കണ്ടെടുത്ത പണവും മറ്റ് സാധനങ്ങളും സിജിഎസ്ടി സംഘം എസ്ബിഐ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ദയാല്‍ ഗുട്ഖയുടെ നിര്‍മാതാവും വ്യവസായിയുമായ ജഗത് ഗുപ്തയുടെ വസതിയിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് സേവകരുടെ പേരില്‍ കോടികളുടെ കച്ചവടമാണ് ഇയാള്‍ നടത്തുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി സംഘം അറിയിച്ചു. വീട്ടില്‍ നിന്നും ഫാക്ടറിയില്‍ നിന്നും കണ്ടെത്തിയ രേഖകളില്‍ നിന്നും നികുതി വെട്ടിപ്പ് സ്ഥിരീകരിക്കുന്നുണ്ട്. വ്യവസായിക്കെതിരെ നികുതി വെട്ടിപ്പ് കേസും ഉടന്‍ ഫയല്‍ ചെയ്യും.

വീടിന്റെ താഴത്തെ ഭാഗത്ത് ഗുഡ്ഖ ഫാക്ടറിയും പ്രവര്‍ത്തിക്കുന്നുണ്ട്. തന്റെ രണ്ട് പഴയ സേവകരായ രാകേഷ് പണ്ഡിറ്റിന്റെയും സഹദേവ് ഗുപ്തയുടെയും പേരില്‍ ജഗത് തന്റെ മുഴുവന്‍ ബിസിനസും നടത്തുന്നതായി തെളിയിക്കുന്ന ചില രേഖകളും ടീമിന് ലഭിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. 2013ന് ശേഷം രാകേഷ് പണ്ഡിറ്റിന്റെ പേരില്‍ ദയാല്‍ ഗുട്ഖയും സഹദേവ് ഗുപ്തയുടെ പേരില്‍ പുകയിലയും ജഗത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വസതിയില്‍ നിന്നും ഫാക്ടറിയില്‍ നിന്നും നികുതി വെട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട ചില രേഖകളും കണ്ടെടുത്തിട്ടുണ്ടെന്ന് സംഘത്തിന്റെ ഡെപ്യൂടി കമീഷനര്‍ ബ്രിജേന്ദ്ര കുമാര്‍ മീണ മാധ്യമങ്ങളോട് പറഞ്ഞു.

മെത്തയ്ക്കടിയില്‍ നിന്നും നോടുകള്‍

സിജിഎസ്ടി സംഘം രേഖകള്‍ പരിശോധിക്കുന്നതിനിടെ, മുറിയിലെ കട്ടിലിനടിയില്‍ നിന്നും നോട് കെട്ടുകള്‍ കണ്ടെടുത്തു. ഇതിന് ശേഷം സോഫകളില്‍ നിന്നും മെത്തകളില്‍ നിന്നും നോടുകള്‍ കണ്ടെത്താന്‍ തുടങ്ങിയതോടെ അവ എണ്ണാന്‍ സംഘം എസ്ബിഐയില്‍ നിന്ന് മെഷീനുകള്‍ വിളിച്ചതായി അധികൃതര്‍ അറിയിച്ചു. മൂന്ന് മെഷീനുകള്‍ ഉപയോഗിച്ച്‌ മണിക്കൂറുകളോളം നോടുകള്‍ എണ്ണി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular