Friday, May 17, 2024
HomeIndiaമണിപ്പൂരില്‍ സേനയുമായി ഏറ്റുമുട്ടിയ സ്ത്രീകള്‍ കസ്റ്റഡിയിലുണ്ടായിരുന്ന 11 തടവുകാരെ തട്ടിക്കൊണ്ടുപോയെന്ന് പോലീസ്

മണിപ്പൂരില്‍ സേനയുമായി ഏറ്റുമുട്ടിയ സ്ത്രീകള്‍ കസ്റ്റഡിയിലുണ്ടായിരുന്ന 11 തടവുകാരെ തട്ടിക്കൊണ്ടുപോയെന്ന് പോലീസ്

ഇംഫാല്‍: മണിപ്പൂരിലെ ബിഷ്ണുപൂരില്‍ മെയ്തി വിഭാഗത്തിലെ സ്ത്രീകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍.

സേനയുമായി ഏറ്റുമുട്ടിയ സ്ത്രീകള്‍ കസ്റ്റഡിയിലുണ്ടായിരുന്ന 11 തടവുകാരെ തട്ടിക്കൊണ്ടുപോയതായി പൊലീസ്.

ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വെടിയുതിർക്കേണ്ടിവന്നുവെന്നും പൊലീസ് വ്യക്തമാക്കി. മെയ്തി വനിതാ വിഭാഗമായ മീരാ പൈബിസും സുരക്ഷാ സേനയുമായാണ് ഏറ്റുമുട്ടിയത്.

മെയ്തി വിഭാഗക്കാരായ ആയുധധാരികളായ അക്രമികളെ കസ്റ്റഡിയിലെടുത്തതും അവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതുമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് വിവരം.

ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വെടിയുതിർക്കേണ്ടിവന്നു, എന്നാല്‍ സുരക്ഷാ സേന തടഞ്ഞുവച്ച ആളുകളെ പ്രക്ഷോഭകർ തട്ടിക്കൊണ്ടുപോയെന്നും പൊലീസ് പറഞ്ഞു.ബിഷ്ണുപുരിലെ കുംബി മേഖലയില്‍ പുലർച്ചെയാണ് സംഭവം.

അതേസമയം സംഭവത്തില്‍ ഗൂഡാലോചന ആരോപിച്ച്‌ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular