Saturday, May 18, 2024
HomeKeralaകെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍ ബാ​ലി​ക​യെ ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ച കേസ്: പ്രതി അറസ്റ്റില്‍

കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍ ബാ​ലി​ക​യെ ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ച കേസ്: പ്രതി അറസ്റ്റില്‍

കോ​ഴി​ക്കോ​ട്: കെ​എ​സ്‌ആ​ര്‍​ടി​സി ബ​സിനുള്ളില്‍ വച്ച്‌ ബാ​ലി​ക​യെ ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.
നി​ല​മ്ബൂ​ര്‍ സ്വ​ദേ​ശി ബി​ജു​വി​നെ​യാ​ണ് ന​ട​ക്കാ​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് അറസ്റ്റിന് ആസ്പദമായ സംഭവം. തൃ​ശൂ​ര്‍-​ക​ണ്ണൂ​ര്‍ സൂ​പ്പ​ര്‍​ഫാ​സ്റ്റ് ബ​സി​ല്‍ മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ആ​റു വ​യ​സു​കാ​രി​ക്ക് നേ​രെയാണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. സീ​റ്റി​ല്‍ ഇ​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​മ്മ​യു​ടെ ക​യ്യി​ല്‍ ഇ​രു​ന്ന കു​ട്ടി​യെ ഇ​യാ​ള്‍ ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്നു. സം​ഭ​വ​സ​മ​യം ബ​സി​ല്‍ ന​ല്ല തി​ര​ക്ക് ഉ​ണ്ടാ​യി​രു​ന്നു. കു​ട്ടി​യു​ടേ​യും മാ​താ​പി​താ​ക്ക​ളു​ടേ​യും യാ​ത്ര​ക്കാ​രു​ടേ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular