Saturday, May 4, 2024
HomeUSAയു.എസ്. പ്രസിഡന്റും ടെക്‌സസ് ഗവര്‍ണറും ഏറ്റുമുട്ടുമ്പോള്‍ (ഏബ്രഹാം തോമസ്)

യു.എസ്. പ്രസിഡന്റും ടെക്‌സസ് ഗവര്‍ണറും ഏറ്റുമുട്ടുമ്പോള്‍ (ഏബ്രഹാം തോമസ്)

യു.എസി.ലേയ്ക്ക് അനധികൃതമായി കുടിയേറുവാന്‍ ശ്രമിക്കുന്നവരെ പിടികൂടി മെക്‌സിക്കോയിലേക്കോ അവരുടെ ജന്മനാടുകളിലേക്കോ തിരിച്ചയയ്ക്കുവാന്‍ ഒരു നയം റീമെയില്‍ ഇന്‍ മെക്‌സിക്കോ 2019 ജനുവരിയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് സ്വീകരിച്ചിരുന്നു. യു.എസ്. സുപ്രീം കോടതി ഈ ഓഡറിന് സ്‌റ്റേ നല്‍കിയിരുന്നു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നത് കോടതി വിധികാത്ത് ഇരിക്കുകയായിരുന്നു. പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ നയം നടപ്പാക്കുവാന്‍ തീരുമാനിച്ചതോടൊപ്പം നയം പിന്‍വലിക്കുവാനുള്ള ശ്രമവും ആരംഭിച്ചു.

ടെക്‌സസില്‍ മെക്‌സിക്കോയില്‍ നിന്നെത്തി ചരക്കുവണ്ടികളുടെ പരിശോധന ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് തീവ്രമാക്കി. ഒന്‍പത് ദിവസം ടെക്‌സസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ ചരക്കു വണ്ടികളുടെ പ്രവാഹം ഏതാണ്ട് നിലച്ച നട്ടായി. ഇത് മൂലം ടെക്‌സസിന് 4.2 ബില്യണ്‍ ഡോളറിന്റെ ചരക്കിന്റെയും സേവനങ്ങളുടെയും നഷ്ടം ഉണ്ടായതായി ടെക്‌സസിലെ ചരക്കിന്റെയും സേവനങ്ങളുടെയും നഷ്ടം ഉണ്ടായതായി ടെക്‌സസിലെ സാമ്പത്തിക വിദഗ്ദര്‍ റേ പെറിമാന്‍ പറഞ്ഞു. അധിക പരിധോനകള്‍ അവസാനിപ്പിച്ചിരിക്കുകയാണെന്ന് ആബട്ട് പറഞ്ഞതോടെയാണ് ട്രക്കുകളുടെ നീ്്ക്കത്തിലെ സ്തംഭനാവസ്ഥ നീങ്ങിയത്. നാല് മെക്‌സിക്കന്‍ സംസ്ഥാനങ്ങളിലെ(ചിയാഹുവ, കോഹുയില നോവോ ലിയോണ്‍, ടമാലിപാസ്) ഗവര്‍ണര്‍മാരുമായി സുരക്ഷാ ഉടമ്പടികള്‍ ഉണ്ടാക്കിയതായി ആബട്ട് വെളിപ്പെടുത്തി.

എന്നാല്‍ ഏപ്രില്‍ 7ന് ആരംഭിച്ച സ്തംഭനം യു.എസിന് ഒരു ദിവസം ഒരു ബില്യണ്‍ ഡോളര്‍ പ്രതിദിനവും ടെക്‌സസിന് 470 മില്യന്‍ ഡോളര്‍ പ്രതിദിനവും നഷ്ടം ഉണ്ടാക്കി. മൊത്തത്തില്‍ 77,000 ‘ജോബ് ഇയേഴ്‌സ്’ രാജ്യത്തിനും 36,300 ജോബ് ഇയേഴ്‌സ് ഒരു ജോബ് ഇയര്‍ എന്നാല്‍ ഒരാള്‍ ഒരു വര്‍ഷം ജോലി ചെയ്യുന്നത് കണക്കാക്കുന്നതാണ് എന്ന് പെറിമാന്‍ പറയുന്നു. യു.എസിന് 9 ബില്യണ്‍ ഡോളര്‍ ഗ്രോസ് ഡൊമെസ്റ്റിക് പ്രോഡക്ട് നഷ്ടമായി. അതിര്‍ത്തിയെ സംബന്ധിച്ചിടത്തോളം നമുക്ക് അധികം വരുന്നത് സൂക്ഷിക്കുവാന്‍ സൗകര്യമില്ല. ഒരു ദിവസം എത്തേണ്ട 1,000 ട്രക്കുകള്‍ എത്തിയില്ലെങ്കില്‍ അടുത്ത ദിവസം അത് മേക്കപ്പ് ചെയ്യാനാവില്ല. വര്‍ധിച്ച വാഹനപരിശോധനയ്ക്ക് നഷ്ടപ്പെടുന്ന 5 മണിക്കൂര്‍ പ്രസിഡന്റ് ബൈഡന് അതിര്‍ത്തി സുരക്ഷിതമാക്കുവാന്‍ നഷ്ടപ്പെട്ട 15 ദിവസത്തിന് തുല്യമാണ്, പെറിമാന്‍ തുടര്‍ന്നു. ബ്രൗണ്‍സ് വില്‍, ലറേഡോ, അല്‍പാസോ തുടങ്ങിയ സ്ഥലത്തെ പാലങ്ങളില്‍ കാത്തുകിടക്കുന്ന ചരക്കുവണ്ടികള്‍ യു.എസില്‍ എത്താല്‍ ആഴ്ചകളെടുക്കും ടെക്‌സസ് മെക്‌സിക്കോയുമായി പങ്കിടുന്ന 1254 മൈല്‍ അതിര്‍ത്തിയില്‍ എത്തുന്ന കാര്‍ഗോകളില്‍ 70%വും ഈ ചെക്ക് പോയിന്റുകളില്‍ ഒന്നെങ്കിലും കടന്നാണ് എത്തുന്നത്.
ഫെബ്രുവരി 39.5 ബില്യണ്‍ ഡോളര്‍ വിലയുള്ള സാധനങ്ങള്‍ ടെക്‌സസ്- മെക്‌സിക്കോ അതിര്‍ത്തിയില്‍ അങ്ങോട്ടോ ഇങ്ങോട്ടോ കടന്നുപോയി. സാധനങ്ങളില്‍ കമ്പ്യൂട്ടറുകളും വാഹനങ്ങളും ഇലക്ട്രിക്കല്‍ ഉപകരണങ്ങളും ഉണ്ടായിരുന്നു.

ബൈഡന്‍ ഭരണകൂടം ടൈറ്റില്‍ 42 ന്റെ എമര്‍ജെന്‍സി ഹെല്‍ത്ത് ഓര്‍ഡര്‍ അവസാനിപ്പിക്കുന്നതായി അറിയിച്ചതോടെയാണ് ആബട്ട് അതിര്‍ത്തികളില്‍ കൂടുതല്‍ പരിശോധനയ്ക്ക് ഓര്‍ഡര്‍ നല്‍കിയത്.
ഭക്ഷ്യസാധനങ്ങള്‍ പോലെയുള്ള ഉല്‍പന്നങ്ങള്‍ അതിര്‍ത്തിയില്‍ കിടന്ന് നശിച്ചുപോകും. മെക്‌സിക്കന്‍ ഫാക്ടറികളിലെ ഉല്‍പന്നങ്ങളു(മാക്വിലഡോറസ്)യുടെ നിര്‍മ്മാണം മെല്ലെയാക്കും ചരക്ക് നീക്കം കുറയുമ്പോള്‍. യു.എസ്. കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പെട്രോള്‍ ആണ് സാധാരണയായി ഇന്‍സ്‌പെക്ഷനുകള്‍ നടത്തുന്നത്. കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ ആബട്ട് ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്  പബ്ലിക് സേഫ്ടിയെ നിയോഗിച്ചു.
9 ദിവസത്തെ സ്തംഭനത്തില്‍ ബ്രിഡ്ജിലെ വെയിറ്റ് ടൈം 12 മുതല്‍ 16 വരെ മണിക്കൂറുകള്‍ ചരക്കു വണ്ടികള്‍ക്ക് കാത്തുകിടക്കേണ്ടി വന്നു. റിയോ ഗ്രാന്‍ഡ് വാലിയിലെ ഫാര്‍സിറ്റി അധികൃതര്‍ കാത്തിരിപ്പ് മൂലം പ്രതിദിനം 200 മില്യന്‍ ഡോളറും ആഴ്ചയില്‍ ഒരു ബില്യണ്‍ ഡോളറും നഷ്ടം സഹിക്കേണ്ടി വരുന്നതായി പരാതിപ്പെട്ടു.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്ടി പറയുന്നത് തങ്ങളുടെ വാഹനപരിശോധനയില്‍ പ്രവര്‍ത്തനരഹിതമായ ബ്രേക്കുകള്‍, ടയറുകള്‍, കത്താത്തലൈറ്റുകള്‍ എന്നിവ വാഹനങ്ങളില്‍ കണ്ടെത്തി എന്നാണ്.

ടെക്‌സസ് സംസ്ഥാനവും ഫെഡറല്‍ ഗവണ്‍മെന്റും കേസിന്റെ ബ്രീഫുകളുമായി തയാറിയിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular