Monday, May 6, 2024
HomeKeralaമലപ്പുറത്ത് സഹോദരിമാരെ മര്‍ദ്ദിച്ച സംഭവം:പൊലീസ് ഇന്ന് വീണ്ടും യുവതികളുടെ മൊഴിയെടുക്കും

മലപ്പുറത്ത് സഹോദരിമാരെ മര്‍ദ്ദിച്ച സംഭവം:പൊലീസ് ഇന്ന് വീണ്ടും യുവതികളുടെ മൊഴിയെടുക്കും

മലപ്പുറം:മലപ്പുറം പാണമ്ബ്രയില്‍ നടുറോഡില്‍ വെച്ച്‌ സഹോദരിമാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് ഇന്ന് വീണ്ടും യുവതികളുടെ മൊഴിയെടുക്കും.

വീട്ടില്‍ എത്തിയാണ് മര്‍ദ്ദനത്തിനിരയായ കരിങ്കലത്താണി സ്വദേശിനികളായ അസ്‌ന കെ അസീസ്, ഹംന കെ അസീസ് എന്നിവരുടെ മൊഴി രേഖപ്പെടുത്തുക. സംഭവത്തില്‍ പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി യുവതികള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അപകടകരമായ ഡ്രൈവിങ്ങ് ചോദ്യം ചെയ്ത സഹോദരിമാരെ യുവാവ് നടുറോഡില്‍ വച്ച്‌ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നിലനില്‍ക്കുമ്ബോഴാണ് തേഞ്ഞിപ്പാലം പൊലീസ് ഇന്ന് വീണ്ടും യുവതികളുടെ മൊഴിയെടുക്കുന്നത്.

പ്രതിയായ സിഎച്ച്‌ ഇബ്രാഹിം ഷബീറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി വധശ്രമത്തിന് കേസ് എടുക്കണമെന്നാണ് യുവതികളുടെ ആവശ്യം. വനിതാ കമ്മീഷനിലും പൊലീസ് വീഴ്ച ചൂണ്ടിക്കാണ്ടി ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കാന്‍ യുവതികള്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം,മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ തന്നെ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും കേസ് ഒതുക്കി തീര്‍ക്കാന്‍ പൊലീസ് മനപൂര്‍വ്വം ദൃശ്യങ്ങള്‍ പുറത്തു വിടാതെ സൂക്ഷിച്ചിരിക്കുകയാണെന്നുമുള്ള ആരോപണം ഉയര്‍ന്നിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ നിയമ സഹായം നല്‍കുമെന്ന് തിരൂരങ്ങാടി ഡിവൈഎഫ്‌ഐ നേതാക്കള്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular