Friday, May 3, 2024
HomeKeralaമദർ തെരേസയുടെ ചാരിറ്റി സഭയെ വെള്ള പൂശാൻ ഉപയോഗിച്ചെന്ന് ഡോക്കുമെന്ററി

മദർ തെരേസയുടെ ചാരിറ്റി സഭയെ വെള്ള പൂശാൻ ഉപയോഗിച്ചെന്ന് ഡോക്കുമെന്ററി

മദർ തെരേസയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കത്തോലിക്ക സഭയുടെ ഏറ്റവും കറുത്ത മുഖം മറച്ചു പിടിക്കാൻ ഉപയോഗിച്ചു എന്ന് ബ്രിട്ടനിലെ  സ്കൈ ടി വി   തയാറാക്കിയ മൂന്നു ഭാഗങ്ങളുള്ള ഡോക്യൂമെന്ററിയിൽ പറയുന്നു. ‘ഡെയിലി മെയിൽ’ ആണ്  ‘Mother Teresa: For the Love of God’ എന്ന  ഈ ചിത്രത്തിന്റെ വിവരങ്ങൾ പുറത്തു വിട്ടത്.

മദറിന്റെ ചാരിറ്റിയിൽ ജോലി ചെയ്ത ഡോക്ടർ ജാക്ക് പ്രെഗർ ആണ് താൻ കണ്ട ‘ഞെട്ടിക്കുന്ന’ വിവരങ്ങൾ പറയുന്നത്. തുടക്കം മുതൽ താൻ പല പ്രശ്‌നങ്ങളും കണ്ടുവെന്ന് അദ്ദേഹം പറയുന്നു.

“കന്യാസ്ത്രീകൾ ശരിയായ രോഗ ശുശ്രൂഷ നൽകിയില്ല,”  പ്രെഗർ പറയുന്നു. “കുത്തിവയ്ക്കുന്ന സൂചികൾ അണുനശീകരണം നടത്താതെ  പല തവണ ഉപയോഗിച്ചു. പൊള്ളലേറ്റു വന്ന ഒരു സ്ത്രീക്ക് വേദനസംഹാരി നൽകിയില്ല. ഞാൻ ആരും അറിയാതെ ഒളിച്ചു കടത്തിയാണ് അത്  കൊടുത്തത് .

“ദരിദ്രർക്കു വേണ്ടി  നല്ലൊരു ആശുപത്രി നടത്താൻ അവർക്കു പണം ഉണ്ടായിരുന്നു. പക്ഷെ അവർ അതു ചെയ്തില്ല. അവർ പറഞ്ഞു, മരുന്ന് കൂടാതെ  വേദന പോകാൻ ഞങ്ങൾ പ്രാർത്ഥിക്കാം.”

വേദന മദറിന്റെ ജോലിയുടെ അവിഭാജ്യ ഘടകം ആയിരുന്നുവെന്നു പ്രെഗർ പറയുന്നു. “കന്യാസ്ത്രീകളോട് സ്വയം ചാട്ടവാറിന് അടിക്കാൻ പറഞ്ഞിരുന്നു. മുള്ളുകളുള്ള ചെയിനുകൾ ധരിക്കാനും.”

1982 ൽ ബെയ്‌റൂട്ടിലെ യുദ്ധഭൂമിയിൽ നിന്നു അനാഥരെ രക്ഷിക്കാൻ മദർ വെടിനിർത്തൽ ആവശ്യപ്പെട്ടു. അത് നടക്കുകയും ചെയ്തു. മൂന്ന് വര്ഷം കഴിഞ്ഞു ന്യയോർക്കിലെ ഒരു ജയിലിൽ എയ്ഡ്സ് മൂലം മരിക്കുന്ന തടവുകാരെ അവർ ഇടപെട്ട്  മോചിപ്പിച്ചു. ആ സമയത്തോടെ 10 കോടി പൗണ്ട് അവരുടെ സംഘടനയിൽ ഉണ്ടായിരുന്നു. അതിൽ  ഏറിയ കൂറും വത്തിക്കാൻ ബാങ്കിലേക്കാണ് പോയത്.

അവസാനത്തെ   10 വര്ഷം മദറിന് ജീവിതം ഏറ്റവും ബുദ്ധിമുട്ടായിരുന്നു. വാർദ്ധക്യത്തിന്റെ ദുരിതങ്ങൾ അവരെ ബാധിച്ചിരുന്നു. പക്ഷെ പുരോഹിതന്മാർ കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങൾ വർധിച്ചു വന്നപ്പോൾ സഭയെ അതിൽ നിന്ന് രക്ഷിക്കാൻ സഭ  മദറിന്റെ സേവനം ആവശ്യപ്പെട്ടു.

20 വര്ഷം മദറിന് വേണ്ടി ജോലി ചെയ്ത മേരി ജോൺസൻ പറയുന്നു: “അത്തരം വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുന്ന നഗരങ്ങളിലേക്ക് അമ്മയെ അയക്കുമായിരുന്നു. അതോടെ പീഡനകഥ  മുങ്ങിപ്പോകും.”

ഇതേപ്പറ്റിയുള്ള  വസ്തുതകളെപ്പറ്റി   എത്ര മാത്രം മദറിന് ധാരണ ഉണ്ടായിരുന്നു?  അത് അറിയാൻ വഴിയില്ല. പക്ഷെ പീഡനം നടത്തിയെന്ന്   സംശയിച്ച റെവ.  ഡൊണാൾഡ് മാഗ്‌വയറിനു  അവർ മികച്ച സ്വഭാവ സർട്ടിഫിക്കറ്റ് നൽകി. അദ്ദേഹത്തിൽ തനിക്കു പൂർണ വിശ്വാസമുണ്ടെന്ന് അധികൃതർക്ക് കത്തെഴുതി.

അതോടെ ഒരു പതിറ്റാണ്ട് കൂടി പീഡനം തുടരാൻ മഗ്‌വയറിനു അവസരം ലഭിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular