Friday, May 3, 2024
HomeUSAബ്രദർ ജോർജ് പാറയിൽ ഡീക്കൻ പട്ടത്തിലേക്ക്

ബ്രദർ ജോർജ് പാറയിൽ ഡീക്കൻ പട്ടത്തിലേക്ക്

ചിക്കാഗോ: വൈദികപദവിയിലേക്ക് എത്തുന്നതിനു മുമ്പുള്ള (കാനോൻ CCEO 771) ഡീക്കൻ പട്ടം ബ്രദർ ജോർജ് പാറയിലൈന്  മെയ് 15-ാം തിയതി ചിക്കഗോ സെൻറ് തോമസ് സീറോ മലബാർ കത്തിഡ്രലിൽ രാവിലെ 9:30 നുള്ള തിരുകർമ്മത്തിൽ  രൂപതാധ്യക്ഷൻ  മാർ ജേക്കബ്അങ്ങാടിയത്ത് നൽകുന്നു.

വൈദികനാകാനുള്ള ദൈവവിളി തിരിച്ചറിയുകയും വിശ്വാസവും പരസ്നേഹവും സാന്മാർഗ്ഗിക ജീവിതവും വൈകാരിക പക്വതയും പ്രാർത്ഥനാ ജീവിതവും തിരഞ്ഞെടുത്ത ബ്രദർ ജോർജ്   ചിക്കാഗോ  കത്തിഡ്രൽ ഇടവകാംഗങ്ങളായ സക്കറിയാ (രാജു), ബെറ്റി പാറയിൽ ദമ്പതികളുടെ പുത്രനാണ്.

കത്തിഡ്രൽ ഇടവകക്കും ഇത് അഭിമാനത്തിൻറെ നിമിഷം. ഈ ഇടവകയിൽ നിന്ന് ആദ്യമായി ഈ പദവിയിലേക്കെത്തുന്ന വൈദികവിദ്യാർത്ഥിയാണ് ബ്രദർ ജോർജ് പാറയിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular