Monday, May 6, 2024
HomeIndiaദന്തേവാഡയില്‍ മൂന്ന് വനിതകളും സായുധ സംഘത്തിന്റെ കമാന്‍ഡറും അടക്കം 18 മാവോയിസ്റ്റ് ഭീകരര്‍ കീഴടങ്ങി

ദന്തേവാഡയില്‍ മൂന്ന് വനിതകളും സായുധ സംഘത്തിന്റെ കമാന്‍ഡറും അടക്കം 18 മാവോയിസ്റ്റ് ഭീകരര്‍ കീഴടങ്ങി

റായ്പൂര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ മൂന്ന് വനിതകളും സായുധ സംഘത്തിന്റെ കമാന്‍ഡറും അടക്കം 18 കമ്മ്യൂണിസ്റ്റ് ഭീകരര്‍ കീഴടങ്ങി.

മിലിഷ്യ പ്ലാറ്റൂണ്‍ (എച്ച്‌പിഎംപി) സെക്ഷന്‍ കമാന്‍ഡര്‍ ഹിദ്മ ഒയം, നിരോധിത സിപിഐ (മാവോയിസ്റ്റ്) യുടെ ക്രാന്തികാരി മഹിളാ ആദിവാസി സംഘടന (കെഎഎംഎസ്) വൈസ് പ്രസിഡന്റ് ഗംഗി മഡ്കം, ഹുറേപാല്‍ പഞ്ചായത്ത് അംഗം ഓയം എന്നിവരാണ് കീഴടങ്ങിയ സ്ത്രീകള്‍.

തെക്കന്‍ ബസ്തറിലെ മാവോയിസ്റ്റുകളുടെ ഭൈരംഗഡ്, മലംഗര്‍ ഏരിയ കമ്മിറ്റികളുടെ ഭാഗമായിരുന്നവരാണ് കീഴടങ്ങിയവരെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular