Saturday, May 18, 2024
HomeKeralaകൊല്ലം തുളസിക്ക് പിന്നാലെ എംഎല്‍എയും യൂറിന്‍ തെറാപ്പിക്ക് വേണ്ടി പ്രചാരണം: ശാസ്ത്രീയത സാധാരണക്കാരിലേക്ക് എത്തിക്കണം

കൊല്ലം തുളസിക്ക് പിന്നാലെ എംഎല്‍എയും യൂറിന്‍ തെറാപ്പിക്ക് വേണ്ടി പ്രചാരണം: ശാസ്ത്രീയത സാധാരണക്കാരിലേക്ക് എത്തിക്കണം

തിരുവനന്തപുരം: മനുഷ്യ മൂത്രത്തെക്കുറിച്ചുള്ള ഏറ്റവും ശാസ്ത്രീയ വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തി സ്‌കൂള്‍, കോളേജ് പാഠ്യപദ്ധതികള്‍ പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് യൂറിന്‍ തെറാപ്പി ദേശീയ സമ്മേളനം കേരളത്തില്‍ നടന്നു.

തിരുവനന്തപുരം വിതുരയില്‍ നടന്ന ദേശീയ സമ്മേളനം ജി സ്റ്റീഫന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. യൂറിന്‍ തെറാപ്പിയുടെ ശാസ്ത്രീയത സാധാരണക്കാരിലേക്ക് എത്തിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മൂത്രത്തില്‍ 3079 രക്തഘടകങ്ങള്‍ ഇതുവരെ കണ്ടെത്തിയതായി ആല്‍ബര്‍ട്ട യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ ഏഴ് വര്‍ഷം നീണ്ട പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. മൂത്രത്തിലുള്ളത് ഹോര്‍മോണുകളും എന്‍സൈമുകളും വിറ്റാമിനുകളും ധാതുലവണങ്ങളും ആന്റിബോഡികളും മൂലകോശങ്ങളുമാണെന്നും സമ്മേളനം വിലയിരുത്തി. വാട്ടര്‍ ഓഫ് ലൈഫ് ഫൗണ്ടേഷന്‍ കേരളയാണ് പരിപാടി സംഘടിപ്പിച്ചത്.

സമാപന സമ്മേളനം കൊല്ലം തുളസി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തില്‍ പി ബാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷനായി. കെ രാമന്‍പിള്ള, ചാരുപാറ രവി, വാര്‍ത്ത അവതാരകന്‍ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. നേരത്തെ, താന്‍ യൂറിന്‍ തെറാപ്പി മൂലം സുഖം പ്രാപിച്ചതായി കൊല്ലം തുളസി അവകാശപ്പെട്ടിരുന്നു. നഷ്ടപ്പെട്ട തന്റെ സ്വരം പോലും തിരിച്ചു കിട്ടിയെന്ന് അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular