Friday, May 3, 2024
HomeKeralaജീവിതശൈലി മാറ്റങ്ങളിലൂടെ നിയന്ത്രിക്കാം രക്തസമ്മര്‍ദം

ജീവിതശൈലി മാറ്റങ്ങളിലൂടെ നിയന്ത്രിക്കാം രക്തസമ്മര്‍ദം

ആധുനിക കാലത്തെ ഏറ്റവും സാധാരണമായ ജീവിതശൈലീ രോഗങ്ങളിലൊന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദം. ലോകത്ത് 100 കോടിയിലധികം ജനങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ ബാധിതരാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദ്രോഗത്തിലേക്കും പക്ഷാഘാതത്തിലേക്കും വരെ നയിക്കാം.
എന്നാല്‍, ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും ലളിതമായ ചില ജീവിതശൈലി മാറ്റങ്ങളിലൂടെയും രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാന്‍ സാധിക്കും. രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഓറഞ്ച്, നാരങ്ങ പോലുള്ള സിട്രസ് പഴങ്ങള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക മാത്രമല്ല രക്തസമ്മര്‍ദത്തെയും നിയന്ത്രിച്ചു നിര്‍ത്തും. വിവിധ തരം ധാതുക്കളും വൈറ്റമിനുകളും അടങ്ങിയ സിട്രസ് പഴങ്ങള്‍ ഹൃദയാരോഗ്യത്തിനും നല്ലതാണ്. ദിവസവുമുള്ള നടത്തത്തിനൊപ്പം നാരങ്ങാ ജ്യൂസും ശീലമാക്കിയാല്‍ സിസ്റ്റോളിക് സമ്മര്‍ദം കുറയ്ക്കാന്‍ സാധിക്കുമെന്ന് ജപ്പാനീസ് സ്ത്രീകളില്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു.

പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ള പഴവും ഹൈപ്പര്‍ ടെന്‍ഷന്‍ നിയന്ത്രിച്ച്‌ നിര്‍ത്താന്‍ സഹായിക്കുന്നു. സോഡിയത്തിന്റെ പ്രഭാവം നിയന്ത്രിക്കുന്ന പൊട്ടാസ്യം രക്തക്കുഴലുകളുടെ ഭിത്തികളില്‍ ഉണ്ടാക്കുന്ന മര്‍ദം കുറയ്ക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ നെയ്മീന്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്. രക്തക്കുഴലുകളില്‍ തടസമുണ്ടാക്കുന്ന ഓക്സിലിപിനുകളെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നിയന്ത്രിക്കുന്നു.

രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം, ആര്‍ഗിനൈന്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയതാണ് മത്തന്‍കുരു. നിത്യഭക്ഷണത്തില്‍ മത്തന്‍കുരു എണ്ണ ഉപയോഗിച്ചാല്‍ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സാധിക്കും. ഫൈബറും മഗ്നീഷ്യവും ധാരാളമടങ്ങിയ പയര്‍, പരിപ്പ് വര്‍ഗങ്ങളും രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കും.

ബ്ലൂബെറി, റാസ്പ്ബെറി, ചോക്ക്ബെറി, സ്ട്രോബെറി തുടങ്ങിയ ബെറി പഴങ്ങള്‍ എല്ലാം രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നവയാണ്. ഇവയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ രക്തത്തിലെ നൈട്രിക് ഓക്സൈഡ് തോത് വര്‍ദ്ധിപ്പിക്കുന്നു. ഇത് രക്തക്കുഴലുകളില്‍ തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സഹായിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular