Monday, May 6, 2024
HomeKeralaകെ എസ് ആര്‍ ടി സിയില്‍ ശമ്ബളം നല്‍കാന്‍ തീരുമാനിച്ച ദിവസം ഗതാഗതമന്ത്രിയെ കടന്നാക്രമിച്ച്‌ ആനത്തലവട്ടം...

കെ എസ് ആര്‍ ടി സിയില്‍ ശമ്ബളം നല്‍കാന്‍ തീരുമാനിച്ച ദിവസം ഗതാഗതമന്ത്രിയെ കടന്നാക്രമിച്ച്‌ ആനത്തലവട്ടം ആനന്ദന്‍

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസില്‍ ഇന്ന് ശമ്ബളം വിതരണം ചെയ്യും. ഏപ്രില്‍ മാസത്തെ ശമ്ബളവിതരണത്തിനായി മാനേജ്മെന്റ് 50 കോടി രൂപ ഓവര്‍ ഡ്രാഫ്ട് എടുത്തു.

സര്‍ക്കാര്‍ സഹായത്തിന് കാത്തിരിക്കാതെ ശമ്ബളവിതരണം ചെയ്യാനാണ് കെഎസ്‌ആര്‍ടിസി മാനേജ്മെന്റിന്റെ തീരുമാനം.

30 കോടി രൂപ സര്‍ക്കാരില്‍ നിന്നും നേരത്തേ ലഭിച്ചിരുന്നു. ഇതു കൂടി ചേര്‍ത്താണ് ഇന്ന് മുതല്‍ ശമ്ബളവിതരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കുമാണ് ശമ്ബളം വിതരണം ചെയ്യുക. ഇന്ന് വൈകിട്ട് തുടങ്ങുന്ന ശമ്ബളവിതരണം നാളെ വൈകിട്ടോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

അതേസമയം, ഗതാഗതമന്ത്രി ആന്റണി രാജുവിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സിഐടിയു ആനത്തലവട്ടം ആനന്ദന്‍. കെഎസ്‌ആര്‍ടിസിയെ സര്‍ക്കാര്‍ സഹായിക്കില്ലെന്ന മന്ത്രിയുടെ പ്രസ്താവന തൊഴിലാളികള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടാക്കി. സര്‍ക്കാര്‍ സഹായം തേടുന്നത് ഒരു കുറവായിട്ടാണ് ചിലര്‍ കരുതുന്നത്. ആ കുറവ് സിഐടിയുവിന് ഇല്ല. പൊതുമേഖലയെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

ശമ്ബളപ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു നടത്തുന്ന പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മാസവും അഞ്ചാം തീയതി ശമ്ബളം ഉറപ്പാക്കുന്ന തരത്തില്‍ പ്രതിസന്ധിക്ക് ശാശ്വതപരിഹാരം കാണണം എന്നതാണ് ധര്‍ണയുടെ പ്രധാന ആവശ്യം. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖാസ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുമ്ബോള്‍ അതിന് വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

ആ സാഹചര്യത്തില്‍ മന്ത്രി ഒരു പൊതുമേഖലാസ്ഥാപനത്തെ പൂര്‍ണമായും കൈവിട്ടത് ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായി. എങ്ങനെ കെഎസ്‌ആ‍ര്‍ടിസിയെ സംരക്ഷിക്കാമെന്നതിന് ഒരു ബദല്‍നയം സിഐടിയു രൂപീകരിച്ച്‌​ അത് അടുത്തമാസം സര്‍ക്കാരിന് സമര്‍പ്പിക്കും. ഇടതുപക്ഷ സര്‍ക്കാരിന് യോജിച്ച പ്രസ്താവനയല്ല മന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular