Friday, May 3, 2024
HomeKerala'സ്ത്രീവിരുദ്ധരായവരെ സംരക്ഷിക്കുന്ന സംഘടനയെ 'അമ്മ' എന്ന് വിളിക്കാനാകില്ല': ഹരീഷ് പേരടി

‘സ്ത്രീവിരുദ്ധരായവരെ സംരക്ഷിക്കുന്ന സംഘടനയെ ‘അമ്മ’ എന്ന് വിളിക്കാനാകില്ല’: ഹരീഷ് പേരടി

കൊച്ചി: സ്ത്രീവിരുദ്ധരായവരെ സംരക്ഷിക്കുന്ന സംഘടനയെ ‘അമ്മ’ എന്ന് വിളിക്കാനാകില്ലെന്ന് നടന്‍ ഹരീഷ് പേരടി.
പീഡനക്കേസില്‍ ഉള്‍പ്പെട്ട വിജയ് ബാബുവിനെ പുറത്താക്കിയതാണെന്ന കുറിപ്പ് ഇറക്കാതെ രാജി കാര്യത്തില്‍ പിന്നോട്ടില്ലെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. രാജിയില്‍ മാറ്റമുണ്ടോയെന്ന് അറിയാന്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വിളിച്ചിരുന്നു. വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്ര കുറിപ്പ് പിന്‍വലിച്ച്‌ അയാളെ A.M.MA. പുറത്താക്കിയാതാണെന്ന തിരത്തലുകള്‍ക്ക് തയ്യാറുണ്ടോയെന്ന് താന്‍ ഇടവേള ബാബുവിനോട് ചോദിച്ചതായും ഹരീഷ് പേരടി പറയുന്നു. എന്നാല്‍ വിജയ് ബാബുവിനെ പുറത്താക്കുന്ന പ്രശ്നമേയില്ലെന്നായിരുന്നു ഇടവേള ബാബുവിന്‍റെ മറുപടിയെന്നും ഹരീഷ് പേരടി വ്യക്തമാക്കി.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

ഇന്നലെ A.M.M.Aയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നെ വിളിച്ചിരുന്നു… ഇന്നലെ അവരുടെ എക്സികൂട്ടിവ് മീറ്റിംഗില്‍ എന്റെ രാജി ചര്‍ച്ച ചെയ്തിരുന്നു എന്നും എന്റെ രാജിയില്‍ വല്ല മാറ്റവുമുണ്ടോ എന്നറിയാന്‍. വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്ര കുറിപ്പ് പിന്‍വലിച്ച്‌ അയാളെ A.M.MA. പുറത്താക്കിയാതാണെന്ന തിരത്തലുകള്‍ക്ക് തയ്യാറുണ്ടോ എന്ന് ഞാനും ചോദിച്ചു.. വിജയ്ബാബുവിനെ പുറത്താക്കുന്ന പ്രശ്നമേയില്ലെന്നും I.C കമ്മറ്റി തങ്ങള്‍ പറഞ്ഞതു കേള്‍ക്കാതെ ചാടിപിടിച്ച്‌ നിലപാടെടുത്തതാണെന്നും ഇടവേളബാബു ഉറക്കെ പ്രഖ്യാപിച്ചു… അതുകൊണ്ടുതന്നെ എന്റെ രാജിയില്‍ ഉറച്ച്‌ നില്‍ക്കുമെന്ന് ഞാനും ഉറക്കെ പ്രഖ്യാപിച്ചു.

പിന്നെ ഇടവേളയുടെ മറ്റൊരു മുന്നറിയിപ്പ്, A.M.M.A യെ ഞാന്‍ അമ്മ എന്ന വിളിക്കാത്തതിന് തിരിച്ചുവന്നാലും അതിന് വിശദീകരണം തരേണ്ടി വരുമത്രേ… ക്വിറ്റ് ഇന്‍ഡ്യാ സമരത്തില്‍ പങ്കെടുത്ത സ്വാതന്ത്യസമര പെന്‍ഷന്‍ വാങ്ങാന്‍ പോകാത്ത ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകനാണ് ഞാന്‍. എന്റെ പേര് ഹരീഷ് പേരടി. അമ്മ – മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്. ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരില്‍ അഭിസംബോധന ചെയ്യാന്‍ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല എന്ന് ഖേദപൂര്‍വ്വമറിയിക്കട്ടെ. A.M.M.A ഒരു തെറിയല്ല. അത് ആ അസോസിയേഷന്റെ ഒറജിനല്‍ ചുരക്കപേരാണ്.15ാം തീയതിയിലെ കാര്യക്കാരുടെ ഒത്തുചേരലില്‍(Executive Meeting) എന്റെ രാജി എത്രയും പെട്ടന്ന് നിങ്ങള്‍ അംഗീകരിക്കുക. ഞാനും നിങ്ങളും രണ്ട് ദിശയിലാണ്. ഞാന്‍ ഇവിടെ തന്നെയുണ്ടാവും. വീണ്ടും കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular