Saturday, May 18, 2024
HomeKeralaമത്സ്യഫെഡില്‍ നടന്ന കോടികളുടെ തട്ടിപ്പില്‍ സിപിഎം നേതാക്കളുടെ ബന്ധുക്കളും

മത്സ്യഫെഡില്‍ നടന്ന കോടികളുടെ തട്ടിപ്പില്‍ സിപിഎം നേതാക്കളുടെ ബന്ധുക്കളും

മത്സ്യഫെഡില്‍ നടന്ന കോടികളുടെ തട്ടിപ്പില്‍ സിപിഎം നേതാക്കളുടെ ബന്ധുക്കളും പങ്കാളികളെന്ന് കണ്ടെത്തല്‍.

പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ പിടിച്ചു കൊണ്ടുവരുന്ന മീന്‍ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ വഴി മത്സ്യഫെഡ് വാങ്ങുന്നതിന്റെ മറവില്‍, സംഘവുമായി ബന്ധപ്പെട്ട ചില സിപിഎം നേതാക്കള്‍ ലക്ഷങ്ങളുടെ ഇടപാടുകള്‍ നടത്തി. ഇതിലൂടെ സഹകരണ സംഘത്തിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. അന്തിപ്പച്ച ഉള്‍പ്പെടെ മീന്‍ വിപണനത്തിനായി വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തപ്പോഴും േനതാക്കള്‍ക്കു ഗുണം കിട്ടി. കൊല്ലത്ത് മത്സ്യഫെഡ് നിലവില്‍ മത്സ്യവിപണനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ രണ്ടെണ്ണം സിപിഎം നേതാക്കളുടേതാണ്.

സംഘത്തിലെ അംഗങ്ങളായ മത്സ്യത്തൊഴിലാളികള്‍ കൊണ്ടുവരുന്ന മീന്‍, സംഘത്തിന്റെ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തി മത്സ്യഫെഡിനു നല്‍കുന്നെന്നാണു വയ്പ്. ഈ പേരില്‍ നേതാക്കളുടെ ബെനാമി മീന്‍കച്ചവട സ്ഥാപനങ്ങള്‍ക്കു മറിച്ചു കൊടുക്കുന്നതായും ആരോപണമുണ്ട്. കൊല്ലം ജില്ലയിലെ നീണ്ടകര, ശക്തികുളങ്ങര തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചില സംഘങ്ങളുടെ തലപ്പത്തു സിപിഎം ഏരിയ – ലോക്കല്‍ നേതാക്കള്‍ മുതല്‍ തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍ വരെ ഉണ്ട്. അഴിമതികളുടെ മറവില്‍ നിന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ക്രമകേടുകളെകുറിച്ച്‌ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിറക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular