Friday, May 17, 2024
HomeUSAഡെപ്പിന്റെ ടിപ്പ് 49 ലക്ഷം രൂപ; ഇന്ത്യന്‍ ഹോട്ടല്‍ ജീവനക്കാരെ ഞെട്ടിച്ച്‌ ജോണി ഡെപ്പ്

ഡെപ്പിന്റെ ടിപ്പ് 49 ലക്ഷം രൂപ; ഇന്ത്യന്‍ ഹോട്ടല്‍ ജീവനക്കാരെ ഞെട്ടിച്ച്‌ ജോണി ഡെപ്പ്

ആംബര്‍ ഹേര്‍ഡുമായുള്ള മാനനഷ്ടക്കേസ് വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഹോളിവുഡ് നടന്‍ ജോണി ഡെപ്പ്. അനുകൂല വിധി വന്നതിന് പിന്നാലെ ​ഗിറ്റാറിസ്റ്റ് ജെഫ് ബെക്കിനോടൊത്ത് യു.കെയില്‍ ഒരു സം​ഗീതപര്യടനത്തിനാണ് താരം പോയത്.

പര്യടനത്തിനിടെ ജോണി ഡെപ്പ് പണം വാരിയെറിഞ്ഞ ഒരു സംഭവം വാര്‍ത്തയാവുകയാണ്.

ബെര്‍മിങ്ഹാമിലെ ബ്രോഡ് സ്ട്രീറ്റ് തെരുവില്‍ പ്രവര്‍ത്തിക്കുന്ന ഒരു റെസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിച്ച ഡെപ്പും ജെഫും ടിപ്പായി നല്‍കിയത് വന്‍തുകയാണ് എന്നതാണാ വാര്‍ത്ത. ഇതെല്ലാം നടന്നത് വാരണാസി എന്ന ഇന്ത്യന്‍ റെസ്റ്റോറന്റിലാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇന്ത്യന്‍ ഭക്ഷണവും കോക്ടെയിലും റോസ് ഷാംപെയ്നുമാണ് രണ്ടുപേരും തിരഞ്ഞെടുത്തത്. ഇതിന് പിന്നാലെയാണ് ജീവനക്കാരെയെല്ലാം ഞെട്ടിച്ച്‌ 49 ലക്ഷം രൂപ ഇരുവരും ചേര്‍ന്ന് ടിപ്പ് നല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular