പത്തനംതിട്ട: രാജ്യത്ത് നിലവിലെ വന്യമൃഗ സംരക്ഷണ നിയമം ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതല്ലെന്ന് പ്രഫ.
മാധവ് ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസ് എം സംസ്കാരവേദി പരിസ്ഥിതിദിനാഘോഷ ഭാഗമായി സംഘടിപ്പിച്ച വെബിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആയിരക്കണക്കിന് ആളുകളാണ് കാട്ടാനകളുടെയും കാട്ടുപന്നികളുടെയും കരടികളുടെയും ആക്രമണത്തിന് ഇരയാവുകയും മരിക്കുകയും ചെയ്യുന്നത്. ജനങ്ങളെ സംരക്ഷിക്കാനുള്ള നിയമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍മിക്കേണ്ടത്. നാട്ടിലിറങ്ങി മനുഷ്യനെ ഉപദ്രവിക്കുന്ന കാട്ടുമൃഗങ്ങളെ പ്രതിരോധിക്കുവാന്‍ നിലവിലെ നിയമങ്ങള്‍ മൂലം സാധ്യമല്ല. അതിന് ശ്രമിക്കുന്നവര്‍ കേസുകളില്‍ പ്രതികളാകുന്ന ദുരവസ്ഥ കിരാതമാണെന്നും അദ്ദേഹം പറഞ്ഞു.
വേദി പ്രസിഡന്റ് ഡോ. വര്‍ഗീസ് പേരയില്‍ അധ്യക്ഷതവഹിച്ചു. ന്യൂനപക്ഷ വികസന കോര്പറേഷന് ചെയര്മാന് സ്റ്റീഫന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജിജ സിങ്, ശ്രീകുമാര മേനോന്, ജോര്‍ജ് കള്ളിവയലില്‍, ഡോ. മിലിന്ദ് തോമസ്, പയസ് കുര്യന് എന്നിവര്‍ സംസാരിച്ചു.