Friday, May 17, 2024
HomeKeralaപ്രവാചകനെക്കുറിച്ചുള്ള പാരമര്‍ശം ഇന്ത്യ മാപ്പുപറയണമെന്ന് സമസ്ത‍; പരാമര്‍ശം രാജ്യത്തിന്റെ യശസിന് കളങ്കം വരുത്തിയെന്നും ജിഫ്രി മുത്തുക്കോയ

പ്രവാചകനെക്കുറിച്ചുള്ള പാരമര്‍ശം ഇന്ത്യ മാപ്പുപറയണമെന്ന് സമസ്ത‍; പരാമര്‍ശം രാജ്യത്തിന്റെ യശസിന് കളങ്കം വരുത്തിയെന്നും ജിഫ്രി മുത്തുക്കോയ

കോഴിക്കോട്: മുസ്ലീം മത പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള പരമാര്‍ശ വിവാദത്തില്‍ രാജ്യം മാപ്പുപറയണമെന്ന് സമസ്ത . നുപൂര്‍ ശര്‍മയുടെ പ്രസ്താവന അത്യന്തം അപലപനീയവും ഖേദകരവുമാണ്.

പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരേ മാതൃകാപരമായി നടപടി സ്വീകരിക്കണം. കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി മാപ്പുപറയുകയും വേണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ യശസിന് കളങ്കം വരുത്തുന്ന വിധത്തില്‍ ഉത്തരവാദപ്പെട്ടവരില്‍ നിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രവാചക നിന്ദയ്‌ക്കെതിരെ നടപടി വേണം. ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കന്മാരുടെ പ്രസ്താവന ആയത്‌കൊണ്ട് അതിനെ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. മറിച്ച്‌ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെയും പ്രസ്താവനകളുടെയും തുടര്‍ച്ചയായി വേണം ഇതിനെ കരുതാനെന്നും സമസ്ത നേതാക്കള്‍ പറഞ്ഞു.

പാര്‍ട്ടി നടപടി കൊണ്ട് മാത്രം ഈ പ്രശ്‌നം തീര്‍ക്കാന്‍ സാധിക്കില്ല. ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരമുള്ള കുറ്റങ്ങള്‍ ചാര്‍ത്തിക്കൊണ്ട് പ്രവാചക നിന്ദ നടത്തിയ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിച്ച്‌ ശിക്ഷ ഉറപ്പു വരുത്താനുള്ള നീക്കം കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും സമസ്ത ആവശ്യപ്പെട്ടു.

ഇന്ത്യ മാപ്പുപറയണമെന്ന ആവശ്വുമായി ആദ്യം മുന്നോട്ടുവന്നത് പാകിസ്ഥാനാണ്. യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ ബിജെപി നടപടി സ്വാഗതം ചെയ്തപ്പോള്‍ ഖത്തര്‍ പാകിസ്ഥാന് സമാനമായ നിലപാട് സ്വീകരിച്ചു. ഇപ്പോള്‍ അതേ നിലപാട് പിന്‍പറ്റിയിരിക്കുകയാണ് കേരളത്തിലെ ഏറ്റവും വലിയ മത സംഘടനയായ സമസ്ത.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular