Friday, May 17, 2024
HomeIndiaരാജ്യത്ത് ആശങ്കയേറുന്നു; ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 7240 പേര്‍ക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുത്തനെ...

രാജ്യത്ത് ആശങ്കയേറുന്നു; ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 7240 പേര്‍ക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുത്തനെ ഉയരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 7240 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആക്ടീവ് കേസുകളുടെ എണ്ണം 32,498 ആയി ഉയര്‍ന്നു.

2.13 ശതമാനമാണ് ടെസ്റ്റ്‌പോസിറ്റിവിറ്റി നിരക്ക്. ഇരുപത്തിനാല് മണിക്കൂറിനിടെ എട്ട് പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ ആകെ മരണം 52,47,23 ആയി ഉയര്‍ന്നു. ഇതുവരെ 4,26,40,301 പേര്‍ രോഗമുക്തി നേടി. 98.71 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

രാജ്യത്ത് ഇന്നലെ 5,233 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1.62 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരമാണ്. സംസ്ഥാനത്ത് ഇന്നലെയും പ്രതിദിന കൊവിഡ് കേസുകള്‍ രണ്ടായിരം കടന്നു. 2193 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular