Friday, May 17, 2024
HomeIndiaവ്യവസായ- സാങ്കേതികവിദ്യാ മേഖലകളിലുള്ള ഇന്ത്യ- യുഎഇ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

വ്യവസായ- സാങ്കേതികവിദ്യാ മേഖലകളിലുള്ള ഇന്ത്യ- യുഎഇ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡെല്‍ഹി: വ്യവസായം, നൂതന സാങ്കേതിക മേഖലകളിലെ സഹകരണം എന്നിവ സംബന്ധിച്ച്‌ ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും (യുഎഇ) തമ്മില്‍ ഉഭയകക്ഷി ധാരണാപത്രം ഒപ്പിടാനുള്ള നിര്‍ദേശത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നല്‍കി.

വളരുന്ന ഇന്ത്യ-യുഎഇ സാമ്ബത്തിക, വാണിജ്യ ബന്ധങ്ങള്‍ രണ്ടുരാജ്യങ്ങളും തമ്മിലുള്ള ദ്രുതഗതിയിലുള്ള വൈവിധ്യമാര്‍ന്നതും ആഴമേറിയതുമായ ഉഭയകക്ഷി ബന്ധത്തിന്റെ സുസ്ഥിരതയും ശക്തിയും പ്രദാനം ചെയ്യുന്നു.

1970കളില്‍ പ്രതിവര്‍ഷം 180 മില്യണ്‍ യുഎസ് ഡോളര്‍ (1373 കോടി രൂപ) മൂല്യമുണ്ടായിരുന്ന ഇന്ത്യ-യുഎഇ ഉഭയകക്ഷി വ്യാപാരം 60 ബില്യണ്‍ യുഎസ് ഡോളറായി (4.57 ലക്ഷം കോടി രൂപ) വര്‍ധിച്ചു. ചൈനയ്ക്കും യുഎസിനും പിന്നാലെ 2019-20 വര്‍ഷത്തില്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായി യുഎഇ മാറി. കൂടാതെ, 2019-2020 വര്‍ഷത്തേക്ക് 29 ബില്യണ്‍ യുഎസ് ഡോളര്‍ (2.21 ലക്ഷം കോടി രൂപ) കയറ്റുമതി മൂല്യമുള്ള യുഎഇയാണ് (യുഎസ് കഴിഞ്ഞാല്‍) ഇന്ത്യയുടെ രണ്ടാമത്തെ വലിയ കയറ്റുമതി കേന്ദ്രം. 18 ബില്യണ്‍ യുഎസ് ഡോളര്‍ (1.37 ലക്ഷം കോടി രൂപ) നിക്ഷേപമുള്ള യുഎഇ ഇന്ത്യയിലെ എട്ടാമത്തെ വലിയ നിക്ഷേപകരാണ്. യുഎഇയിലെ ഇന്ത്യന്‍ നിക്ഷേപം ഏകദേശം 85 ബില്യണ്‍ യുഎസ് ഡോളറാണ് (6.48 ലക്ഷം കോടി രൂപ).

ഇന്ത്യയും യുഎഇയും 18/02/2022ന് ഉഭയകക്ഷി ‘സമഗ്ര സാമ്ബത്തിക പങ്കാളിത്ത ഉടമ്ബടി’യില്‍ (സിഇപിഎ) ഒപ്പുവച്ചിരുന്നു. ഈ കരാറിന് അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരം 60 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് (4.57 ലക്ഷം കോടി രൂപ) 100 ബില്യണ്‍ യുഎസ് ഡോളറായി (7.63 ലക്ഷം കോടി രൂപ) വര്‍ധിപ്പിക്കാനുള്ള കഴിവുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular