Saturday, May 18, 2024
HomeKeralaലക്ഷദ്വീപില്‍ ബൈക് നിയന്ത്രണം തെറ്റി മരത്തിലിടിച്ച്‌ പരിക്കേറ്റയാള്‍ക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഹെലികോപ്റ്ററില്‍ ദാരുണാന്ത്യം

ലക്ഷദ്വീപില്‍ ബൈക് നിയന്ത്രണം തെറ്റി മരത്തിലിടിച്ച്‌ പരിക്കേറ്റയാള്‍ക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഹെലികോപ്റ്ററില്‍ ദാരുണാന്ത്യം

കൊച്ചി: () ലക്ഷദ്വീപിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഹെലികോപ്റ്ററില്‍ ദാരുണാന്ത്യം.

ചികിത്സ വൈകിയത് മൂലമാണ് മരണമെന്ന് പരാതി. ചെത്തലത്ത് ദ്വീപ് സ്വദേശി അബ്ദുള്‍ ഖാദറാണ് മരിച്ചത്. അപകടം നടന്ന് 16 മണിക്കൂര്‍ കഴിഞ്ഞാണ് കൊച്ചിയിലെത്തിച്ചതെന്നാണ് ആരോപണം.

ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അബ്ദുള്‍ ഖാദറും സുഹൃത്ത് ഇബ്രാഹിമും സഞ്ചരിച്ച ബൈക് നിയന്ത്രണം തെറ്റി മരത്തിലിടിച്ച്‌ അപകടമുണ്ടായത്. സാരമായി പരിക്കേറ്റെങ്കിലും അപകടത്തില്‍പെട്ട ഇരുവരേയും ലക്ഷദ്വീപില്‍ നിന്നും വ്യാഴാഴ്ച ഉച്ചയോടെയാണ് കൊച്ചിയിലേക്ക് കൊണ്ടു വന്നത്.

ഇതിനിടെ യാത്രാമധ്യേ അബ്ദുള്‍ ഖാദര്‍ മരണപ്പെട്ടു. വ്യാഴാഴ്ച ഒരു മണിയോടെയാണ് അബ്ദുള്‍ ഖാദര്‍ മരിച്ചതെന്നാണ് വിവരം. ഇബ്രാഹിമിനെ ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ മെഡികല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലക്ഷദ്വീപിലെ പുതിയ ഭരണകൂടം നടപ്പാക്കുന്ന ഭരണപരിഷ്‌കാരങ്ങളെ തുടര്‍ന്ന് ദ്വീപ് നിവാസികള്‍ക്ക് കൃത്യമായി ചികിത്സ കിട്ടുന്നില്ലെന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ ഹൈകോടതി ഇടപെടുകയും ചികിത്സ നല്‍കുന്നതിനുളള കൃത്യമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നുന്നെങ്കിലും ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular