Sunday, May 5, 2024
HomeGulfലോ​ക​ത്തി​ലെ സു​ര​ക്ഷി​ത ന​ഗ​ര​മാ​യി അ​ബൂ​ദ​ബി

ലോ​ക​ത്തി​ലെ സു​ര​ക്ഷി​ത ന​ഗ​ര​മാ​യി അ​ബൂ​ദ​ബി

ലോ​ക​ത്തി​ലെ സു​ര​ക്ഷി​ത ന​ഗ​ര​മാ​യി അ​ബൂ​ദ​ബി തു​ട​രു​ന്നു​വെ​ന്ന് ക​ണ​ക്ക്. ക​ഴി​ഞ്ഞ​വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച്‌ റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ല്‍ 4.44 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വു​ണ്ടാ​യി. പോ​യ​വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച്‌ ഗു​രു​ത​ര കു​റ്റ​കൃ​ത്യം 57.1 ശ​ത​മാ​നം കു​റ​ഞ്ഞു. ല​ക്ഷം പേ​രു​ടെ ക​ണ​ക്ക് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഈ ​റി​പ്പോ​ര്‍ട്ട്.

അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണ സേ​വ​ന​ങ്ങ​ള്‍ 31.92 ശ​ത​മാ​നം മെ​ച്ച​പ്പെ​ട്ട​താ​യും റി​പ്പോ​ര്‍ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ല​ക്‌ട്രോ​ണി​ക് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ 29.7 ശ​ത​മാ​ന​വും മോ​ഷ​ണ​ക്കു​റ്റ​ങ്ങ​ളി​ല്‍ 33.83 ശ​ത​മാ​ന​വും നാ​ര്‍ക്കോ​ട്ടി​ക്‌​സ് കേ​സു​ക​ളി​ല്‍ 47.1 ശ​ത​മാ​ന​വും കു​റ​വു​ണ്ടാ​യി.

ലോ​ക​ത്തി​ലെ സു​ര​ക്ഷി​ത ന​ഗ​ര​മാ​ണ് യു.​എ.​ഇ ത​ല​സ്ഥാ​ന​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ഈ ​ക​ണ​ക്കു​ക​ളെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ് പ​റ​ഞ്ഞു. പൊ​ലീ​സ്, സു​ര​ക്ഷ സേ​വ​ന​ങ്ങ​ള്‍ അ​ട​ക്കം സ​ര്‍വ മേ​ഖ​ല​യി​ലും എ​പ്പോ​ഴും മു​ന്‍പ​ന്തി​യി​ല്‍ നി​ല്‍ക്കാ​നു​ള്ള യു.​എ.​ഇ രാ​ഷ്ട്ര​നേ​താ​ക്ക​ളു​ടെ നി​ര്‍ദേ​ശം പാ​ലി​ച്ചാ​ണ് നേ​ട്ടം കൈ​വ​രി​ച്ച​തെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ് ക​മാ​ന്‍ഡ​ര്‍ ഇ​ന്‍ ചീ​ഫ് മേ​ജ​ര്‍ ജ​ന​റ​ല്‍ സ്റ്റാ​ഫ് പൈ​ല​റ്റ് ഫാ​രി​സ് അ​ല്‍ മ​സ്രൂ​യി പ​റ​ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular