Friday, May 17, 2024
HomeIndiaഅഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നു;ഉദ്യോഗാര്‍ത്ഥികള്‍ ട്രെയിനുകള്‍ക്ക് തീയിട്ടു

അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നു;ഉദ്യോഗാര്‍ത്ഥികള്‍ ട്രെയിനുകള്‍ക്ക് തീയിട്ടു

പട്‌ന:കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ അഗ്‌നിപഥ് പദ്ധതിക്കെതിരായി രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നു.ബിഹാറില്‍ പാസഞ്ചര്‍ ട്രെയിനിന് ഉദ്യോഗാര്‍ത്ഥികള്‍ തീവെച്ചു.രണ്ട് ബോഗികള്‍ പൂര്‍ണമായും കത്തി നശിച്ചുവെന്നാണ് വിവരം.ജമ്മുത്താവി- ഗുഹാവത്തി എക്‌സ്പ്രസിനാണ് ഉദ്യോഗാര്‍ത്ഥികള്‍ തീയിട്ടത്.

ഇതിനുപുറമേ ആര റെയില്‍വേ സ്റ്റേഷനിലും പ്രതിഷേധം നടക്കുകയാണ്.

ലഖിസറായ് സ്റ്റേഷനില്‍ വിക്രംശീല എക്‌സ്പ്രസും സമരക്കാര്‍ കത്തിച്ചു. ഉത്തര്‍ പ്രദേശിലെ ബലിയയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് നേരെയും ആക്രമണമുണ്ടായി.പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഹരിയാനയിലെ ഫരീദാബാദില്‍ ഇന്റന്‍നെറ്റ്, എസ്.എം.എസ് സംവിധാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.

ഉദ്യോഗാര്‍ത്ഥികള്‍ എഴ് സംസ്ഥാനങ്ങളില്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്.ഇന്നലെ ബിഹാറിലെ ഭാബുവയില്‍ ട്രെയ്നിന് തീവെച്ചും ദേശീയ പാതകളില്‍ തീയിട്ടുള്ള വന്‍ പ്രതിഷേധമാണ് നടക്കുന്നത്. പാസഞ്ചര്‍ ട്രെയിനുകള്‍ തടഞ്ഞുനിര്‍ത്തിയ യാത്രക്കാരെ വലിച്ച്‌ പുറത്തിറക്കിയ ശേഷമാണ് ഉദ്യോഗാര്‍ത്ഥികള്‍ ട്രയ്‌നിന് തീവെച്ചത്.പട്നയില്‍ രാജധാനി എക്സ്പ്രസ് തടഞ്ഞാണ് പ്രതിഷേധിച്ചത്.

എല്ലാ സംസ്ഥാനങ്ങളിലും ഉദ്യോഗാര്‍ത്ഥികളുടെ നേതൃത്വത്തില്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം തുടരുന്നത്. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും യുവാക്കള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുകയാണ്. ദേശീയ പാതയില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചുകൊണ്ടാണ് അവര്‍ പ്രതിഷേധിക്കുന്നത്.ആര്‍മി ഉദ്യോഗാര്‍ത്ഥികള്‍ വിവിധ ജില്ലകളില്‍ റെയില്‍ റോഡ് ഗതാഗതം തടഞ്ഞു.

ജെഹാനാബാദ്, ബക്‌സര്‍, നവാഡ എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞു. അറായിലെ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.ബീഹാറില്‍ ഇന്നലെ തുടങ്ങിയ പ്രതിഷേധം ഇന്നും തുടരുകയാണ്. ബിഹാറിലെ ബാബ്വയില്‍ പ്രതിഷേധക്കാര്‍ ട്രെയിനിന് തീ വച്ചു. ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ ചില്ലുകള്‍ തകര്‍ത്തു.

കൊവിഡ് പ്രതിസന്ധി മൂലം രണ്ട് വര്‍ഷമായി സേനയിലേക്ക് നിയമനങ്ങളൊന്നും നടന്നിരുന്നില്ല.റിക്രൂട്ട്മെന്റ് റാലിക്കായി തയ്യാറെടുപ്പ് നടത്തി കാത്തിരുന്നവരാണ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നത്.അഗ്നിപഥ് പദ്ധതി വഴി 45,000 പേരെയാണ് സേനയിലേക്ക് എടുക്കുന്നത്.ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 21 വയസായി ചുരുക്കി.സേനയില്‍ കയറിയാലും നാലു വര്‍ഷം കഴിയുമ്ബോള്‍ ഇവരില്‍ 25% പേരെ നിവനിര്‍ത്തും.75 ശതമാനം ഉദ്യോഗാര്‍ത്ഥികളും പുറത്താക്കപ്പെടുമെന്ന് ആരോപിച്ചാണ്് പ്രതിഷേധം നടക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular