Friday, May 10, 2024
HomeIndiaജിഎസ്ടി കമ്മിറ്റി യോഗം ഇന്ന്

ജിഎസ്ടി കമ്മിറ്റി യോഗം ഇന്ന്

ദേശീയ ജി.എസ്.ടി നികുതി പരിഷ്‌കരണകമ്മിറ്റി ഓണ്‍ലൈനായി ഇന്ന് യോഗം ചേരും. സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാലും അംഗമാണ്.

അടുത്ത ജി.എസ്.ടി കൗണ്‍സിലില്‍ അവതരിപ്പിക്കുന്ന അന്തിമ റിപ്പോര്‍ട്ടിന് കമ്മിറ്റി ഇന്ന് രൂപം നല്‍കും.

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയാണ് കമ്മിറ്റി അധ്യക്ഷന്‍. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ജി.എസ്.ടി നഷ്ടപരിഹാരം ഈ മാസം അവസാനിപ്പിക്കാനിരിക്കെ നികുതി പരിഷ്‌കരണ കമ്മിറ്റി നല്‍കുന്ന റിപ്പോര്‍ട്ടിന് വളരെ പ്രധാന്യമുണ്ട്. സംസ്ഥാനങ്ങളുടെ നികുതിവരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ശുപാര്‍ശകള്‍ക്കാവും കമ്മിറ്റി മുന്‍ഗണന നല്‍കുക. പക്ഷെ ഇതുമൂലം അവശ്യസാധനങ്ങള്‍ക്ക് വിലക്കയറ്റമുണ്ടാകുമെന്ന ആശങ്കയുമുണ്ട്.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന റിസര്‍വ് ബാങ്കിന്റെയും സാമ്ബത്തിക വിദഗ്ധരുടേയും റിപ്പോര്‍ട്ടുകളും കമ്മിറ്റി പരിഗണിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular