Thursday, May 16, 2024
HomeAsiaഇൻഡക്ഷൻ കുക്കര്‍ ഓണാക്കി വീട് തീയിട്ടു; 11 ലക്ഷം രൂപ നാശനഷ്ടമുണ്ടാക്കി വികൃതിപ്പൂച്ച

ഇൻഡക്ഷൻ കുക്കര്‍ ഓണാക്കി വീട് തീയിട്ടു; 11 ലക്ഷം രൂപ നാശനഷ്ടമുണ്ടാക്കി വികൃതിപ്പൂച്ച

ബെയ്‌ജിങ്‌: ഇൻഡക്ഷൻ കുക്കർ ഓണാക്കി വീടിന് തീയിട്ട് വളർത്തുപൂച്ച. ചൈനയിലാണ് ഈ അവിശ്വസനീയ സംഭവം നടന്നത്. പൂച്ചയുടെ വികൃതി കാരണം കുടുംബത്തിന് വന്ന നഷ്ടം 100,000 യുവാനാണ്.

അതായത് ഏകദേശം 11 ലക്ഷത്തിലധികം രൂപ.

ഏപ്രില്‍ നാലിനായിരുന്നു സംഭവം. വീടിന് തീപിടിച്ച വിവരം അയല്‍ക്കാരാണ് വീട്ടുടമയെ വിളിച്ചറിയിച്ചത്. ഫ്ലാറ്റില്‍ തിരിച്ചെത്തിയ വീട്ടുകാർ പരിശോധന നടത്തിയപ്പോള്‍ തീപിടിത്തത്തിന് പിന്നില്‍ വളർത്തുപൂച്ച ജിംഗൗഡിയാവോയുടെ വികൃതിയാണെന്ന് തിരിച്ചറിഞ്ഞു. ഫ്ളാറ്റിലെ അടുക്കള ഭാഗത്ത് പൂച്ച കളിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ഇൻഡക്ഷൻ കുക്കറിന്റെ ടച്ച്‌ പാനലില്‍ പൂച്ച ചവിട്ടിയതോടെ അത് ഓണാവുകയായിരുന്നു. തീപിടിത്തത്തില്‍ ഫ്ലാറ്റിന്റെ ഒന്നാം നില മുഴുവൻ കത്തി നശിച്ചു. വൻ തീപിടിത്തമുണ്ടായെങ്കിലും പൂച്ചയ്‌ക്ക് അപകടമൊന്നും സംഭവിച്ചിരുന്നില്ല.

പിന്നീട് അഗ്നിശമന സേനയെത്തിയാണ് പൂച്ചയെ കണ്ടെത്തിയത്. ഗോള്‍ഡൻ ബ്രിട്ടീഷ് ഷോർട്ട്ഹെയർ ഇനത്തില്‍ പെട്ട പൂച്ചക്കുട്ടി ചാരത്തില്‍ കുളിച്ച നിലയിലായിരുന്നു. അഗ്നിബാധയുണ്ടായപ്പോള്‍ രക്ഷപ്പെടാൻ ശ്രമിച്ച പൂച്ച മുകളിലത്തെ നിലയിലെ കാബിനറ്റില്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു.

കനത്ത നാശനഷ്ടം വരുത്തി വച്ച പൂച്ചയെക്കുറിച്ച്‌ വീട്ടുകാർ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ‘സിചുവാനിലെ ഏറ്റവും മോശം പൂച്ച’ എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ അവർ പൂച്ചയെ അവതരിപ്പിച്ചു. തത്സമയ സ്ട്രീമിംഗ് നടത്തിയാണ് ഇക്കാര്യം വീട്ടുകാർ അറിയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular