Sunday, May 12, 2024
HomeKeralaസംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്നു

സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്നു

സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്നു. ഇന്നലെ രാത്രി മുതല്‍ പലയിടത്തും പെയ്യുന്ന മഴയില്‍ മരങ്ങള്‍ കടപുഴകി വീണു.

വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. മലയാറ്റൂരില്‍ ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീടുകളിലേക്ക് വീണു.

പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം താറുമാറായിരിക്കുന്നു . ഇന്ന് രാവിലെ 8.30 ഓടെ ശക്തമായ കാറ്റ് വീശി. നൂറോളം ജാതി മരങ്ങളും, തേക്കും കാറ്റത്ത് ഒടിഞ്ഞ് വീണു. റോഡിലേക്കും മരങ്ങള്‍ വീണു. വൈദ്യുതി ബന്ധവും തകരാറിലായി. ഗതാഗതം പല സ്ഥലങ്ങളിലും തടസ്സപ്പെട്ടു.

തൊടുപുഴക്കടുത്ത് കുണിഞ്ഞിയില്‍ ശക്തമായ കാറ്റില്‍ വ്യാപകമായ നാശനഷ്ടം സംഭവിച്ചു. മരങ്ങള്‍ ഒടിഞ്ഞു വീണ് വീടുകള്‍ക്കും കടമുറികള്‍ക്കും കേടുപാടുണ്ടായി. സ്ഥലത്ത് വ്യാപകമായ കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കക്കയം ഡാമിന്‍റെ രണ്ട് ഷട്ടറുകളും 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിരിക്കുകയാണ് ഇപ്പോള്‍. രാവിലെ പത്തരയോടെ ഒരു ഷട്ടര്‍ 30 സെന്‍റീമീറ്ററില്‍ നിന്നും 45 സെന്‍റീമീറ്റര്‍ ആയി ഉയര്‍ത്തി. ഇതോടെ ഡാമില്‍ നിന്നും സെക്കന്‍ഡില്‍ 65 ക്യൂബിക് മീറ്റര്‍ ജലം പുറത്തേക്ക് ഒഴുകുന്നുണ്ട്. കോഴിക്കോട് മാവൂര്‍ കല്‍പ്പള്ളിയില്‍ ശക്തമായ മഴയില്‍ വീടിന് മുകളില്‍ മരം വീണ് കേടുപാടുണ്ടായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular