Saturday, May 11, 2024
HomeAsia​ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റ് ഏഴു ദിവസത്തിനകം; മൂന്ന് സ്ഥാനാര്‍ഥികള്‍ രംഗത്ത്

​ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റ് ഏഴു ദിവസത്തിനകം; മൂന്ന് സ്ഥാനാര്‍ഥികള്‍ രംഗത്ത്

കൊളംബോ: ​ശ്രീലങ്കയില്‍ ഏഴു ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്ന് സ്പീക്കര്‍ മഹിന്ദ യപ അഭയവര്‍ദന.

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യം വിട്ട ഗോടബയ രാജപക്സ വ്യാഴാഴ്ച രാത്രി രാജിക്കത്ത് സ്പീക്കര്‍ക്ക് അയച്ചിരുന്നു. രാജിക്കത്ത് സ്വീകരിച്ചതായും സ്പീക്കര്‍ അറിയിച്ചു. ശ്രീലങ്കയില്‍ 1978ല്‍ പ്രസിഡന്റ് ഭരണരീതി നടപ്പാക്കിയതോടെ രാജി വെക്കുന്ന ആദ്യ പ്രസിഡന്റാണ് ഗോടബയ.

സിംഗപ്പൂരില്‍ നിന്നാണ് ഗോടബയ രാജിക്കത്ത് ഇ-മെയില്‍ ചെയ്തത്. സഖ്യകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കാനായി പാര്‍ലമെന്റില്‍ എല്ലാ പാര്‍ട്ടികളുടെയും യോഗം നടക്കുന്നുണ്ട്. സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ഗോടബയയുടെ രാജിയാവശ്യ​പ്പെട്ട് മാസങ്ങളായി പ്രക്ഷോഭം നടക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച രോഷാകുലരായ ജനം പ്രസിഡന്റി​ന്റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗിക വസതികളും ഓഫിസുകളും കൈയേറിയിരുന്നു. ഗത്യന്തരമില്ലാതെ ഗോടബയ മാലദ്വീപിലേക്ക് രക്ഷപ്പെട്ടു.

മാലദ്വീപില്‍ അഭയം ലഭിക്കാതായതോടെ സൗദി വിമാനത്തില്‍ സിംഗപ്പൂരിലേക്ക് പറക്കുകയായിരുന്നു. എന്നാല്‍ അഭയം നല്‍കാന്‍ ഒരുക്കമല്ലെന്ന് അറിയിച്ച സിംഗപ്പൂര്‍ അധികൃതര്‍ ഗോടബയക്ക് സ്വകാര്യ സന്ദര്‍ശനത്തിന് മാത്രമാണ് അനുമതിയെന്നും വ്യക്തമാക്കി. സ്വകാര്യ ജെറ്റിലാണ് ഗോടബയ എത്തിയതെന്നും അഭയം തേടിയിട്ടില്ലെന്നും സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജനകീയ പ്രക്ഷോഭം ശക്തമായയോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്?

പാര്‍ലമെന്റിലെ 225 അംഗങ്ങളാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. നിലവി​ലെ പ്രധാനമന്ത്രിയും ആക്ടിങ് പ്രസിഡന്റുമായ റനില്‍ ​വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് സജ്ത പ്രേമദാസ, ഒരു കാലത്ത് മാധ്യമപ്രവര്‍ത്തകനും എം.പിയുമായ ഡുള്ളാസ് അലഹപ്പെരുമ എന്നിവരുടെ പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.

റനില്‍ ​വിക്രമസിംഗെഇതില്‍ ഏറ്റവും കൂടുതല്‍ സാധ്യത റനിലിനാണ്. പ്രധാനമന്ത്രി, ധനമന്ത്രി എന്ന നിലയിലുള്ള പരിചയ സമ്ബത്ത് വിക്രമസിംഗെക്ക് രാജ്യത്തെ സാമ്ബത്തികപ്രതിസന്ധി പരിഹരിക്കാന്‍ തുണയാകുമെന്നാണ് വിലയിരുത്തല്‍. ആറു തവണയാണ് റനില്‍ ശ്രീലങ്കയുടെ പ്രധാനമന്ത്രി പദത്തിലിരുന്നത്. അതേസമയം, വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ഒരു സീറ്റ് മാത്രമേയുള്ളൂ. ഭരണസഖ്യത്തിലെ ശ്രീലങ്ക പൊതുജന പെരമുനയും മുന്‍ പ്രസിഡന്റിന്റെ സഹോദരന്‍ ബാസില്‍ രാജപക്സയും റനിലി​നെ പിന്തുണക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രക്ഷോഭകര്‍ക്ക് അനഭിമതനാണ് ഈ 73കാരന്‍.

സജിത് പ്രേമദാസ(55)

മുഖ്യപ്രതിപക്ഷമായ സമാഗി ജന ബാലവേഗായയുടെ നേതാവ് സജിത് പ്രേമദാസയാണ് സാധ്യതയുള്ള മറ്റൊരാള്‍. പാര്‍ലമെന്റില്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് 50 അംഗങ്ങള്‍ മാത്രമേയുള്ളൂ. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ബിരുദധാരിയായ സജിത് പിതാവും പ്രസിഡന്റുമായ രണസിംഗെ പ്രേമദാസ 1993ല്‍ വധിക്കപ്പെട്ടതോടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 2000 ത്തില്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഉപ ആരോഗ്യമന്ത്രിയായും സേവനമനുഷ്ടിച്ചു. 2018ല്‍ ഭവന നിര്‍മാണ,സാംസ്കാരിക വകുപ്പ് മന്ത്രിയുമായിരുന്നു.

ഡുള്ളാസ് അലഹപ്പെരുമ

പ്രായോഗിക വാദിയെന്ന് അവകാശപ്പെടുന്ന എസ്.എല്‍.പി.പിയിലെ ഡുള്ളാസ് അലഹപ്പെരുമ(63)യാണ് അടുത്ത സ്ഥാനാര്‍ഥി. 1994ലാണ് ഇദ്ദേഹം ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മാസ് മീഡിയ മന്ത്രിയും മന്ത്രിസഭ വക്താവുമായിരുന്നു. ഏപ്രിലില്‍ പ്രസിഡന്റ് മന്ത്രിസഭ പിരിച്ചുവിട്ടതോടെ അദ്ദേഹത്തിന് പദവി നഷ്ടമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular