Friday, May 17, 2024
HomeKeralaപരിക്കേറ്റ് വീണ കാട്ടുപോത്തിന്‍റെ ഇറച്ചി മുറിച്ചുകടത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍

പരിക്കേറ്റ് വീണ കാട്ടുപോത്തിന്‍റെ ഇറച്ചി മുറിച്ചുകടത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍

ഇടുക്കി: പരിക്കേറ്റ് വീണ കാട്ടുപോത്തിന്‍റെ ഇറച്ചി മുറിച്ചുകടത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ പൊലീസ് പിടിയില്‍.

തലയാര്‍ എസ്‌റ്റേറ്റ് നിവാസികളായ രാമര്‍(40), അമൃതരാജ്(36), ആനന്ദകുമാര്‍ (38), കറുപ്പുസ്വാമി (46), രമേഷ്(36) എന്നിവരെയാണ് മൂന്നാര്‍ ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

മൂന്നാര്‍ തലയാര്‍ എസ്റ്റേറ്റില്‍ ആണ് സംഭവം. മൂന്ന് വയസ് തോന്നിക്കുന്ന പോത്തിന്‍റെ ഇറച്ചി മുറിച്ചെടുത്ത് ചാക്കിലാക്കി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് ഉദ്യോഗസ്ഥ സംഘം ഇവരെ പിടികൂടിയത്. ചാക്കിലാക്കിയ നിലയില്‍ 150 കിലോ ഇറച്ചി ഇവരില്‍ നിന്നും പിടിച്ചെടുത്തു. ആയുധങ്ങളും പാത്രങ്ങളും അടക്കമുള്ള സാധനങ്ങളും അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു.

അവശനിലയിലായ പോത്തിനെ നിരീക്ഷിച്ചുവരികയായിരുന്നുവെന്നും ഇന്നലെ രാവിലെ ചത്തുവീണപ്പോള്‍ തങ്ങള്‍ ഇറച്ചി എടുക്കുകയായിരുന്നുവെന്നുമാണ് ഇവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

അതേസമയം, ഇത് സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്തുന്നതിനാണ് അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. കാട്ടുപോത്തിന് എങ്ങനെയാണ് പരിക്കേറ്റതെന്നുള്ള അന്വേഷണം നടത്തുന്നുണ്ട്. റേഞ്ച് ഓഫീസര്‍ അരുണ്‍ മഹാരാജയുടെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ രാജന്‍, രമേഷ്, ദീപക്, ടോം, ദിനേഷ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular