Saturday, May 4, 2024
HomeAsiaശ്രീലങ്കന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ശ്രീലങ്കന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ശ്രീലങ്കന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച വീണ്ടും സര്‍വകക്ഷിയോഗം വിളിച്ചു.

വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ്. ജയശങ്കര്‍, ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടക്കുക. ശ്രീലങ്കയിലെ നിലവിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാനാണ് യോഗമെന്നും പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

പാര്‍ലമെനറിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി ഇന്ന് നടന്ന സര്‍വ കക്ഷിയോഗത്തില്‍ 45 രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിച്ചിരുന്നു. അതില്‍ 36 പേര്‍ യോഗത്തില്‍ പ​ങ്കെടുത്തു. ഇവര്‍ കഴ്ചപ്പാടുകളും നിര്‍ദേശങ്ങളും ആവശ്യങ്ങളും മുന്നോട്ടുവെച്ചു. സര്‍ക്കാര്‍ ഏത് വിഷയവും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും പ്രഹ്ലാദ് ജോഷി കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular