Friday, May 17, 2024
HomeUSAയു ബി എസ് അമേരിക്കാസ് തലപ്പത്തേക്കു മലയാളിയായ നൗറീൻ ഹസൻ

യു ബി എസ് അമേരിക്കാസ് തലപ്പത്തേക്കു മലയാളിയായ നൗറീൻ ഹസൻ

യു ബി എസ് അമേരിക്കാസിന്റെ പ്രസിഡന്റായി മലയാളിയായ നൗറീൻ ഹസൻ നിയമിതയായി. ദീർഘകാലം പ്രസിഡന്റായിരുന്ന ടോം നാറാട്ടിൽ വിരമിക്കുമ്പോൾ ഒക്ടോബർ 3നു ഹസൻ ചുമതലയേൽക്കും.

പ്രശസ്തനായ മലയാളി സാങ്കേതിക വിദഗ്ധൻ ജാവേദ് ഹസന്റെ പുത്രിയാണ് നൗറീൻ ഹസൻ. വിർജിനിയയിൽ എൻ ഇ എസ് ടി ഗ്രൂപ്പിന്റെ ചെയർമാൻ ആണ് ജാവേദ് ഹസൻ ഇപ്പോൾ. നേരത്തെ ഐ ബി എമിൽ സീനിയർ എക്സിക്യൂട്ടീവ് ആയിരുന്നു. എ എം പി ഇൻകോർപറേറ്റഡിൽ (ഇപ്പോൾ ടി ഇ കണക്റ്റിവിറ്റി) ഗ്ലോബൽ ഇന്റെർമക്ട് സിസ്റ്റംസിന്റെ പ്രസിഡന്റായിരുന്നു.

നൗറീൻ ഹസൻ ന്യുയോർക്ക് ഫെഡറൽ റിസർവ് ബാങ്കിന്റെ ഫസ്റ്റ് വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമാണ്. ന്യൂയോർക്ക് ഫെഡിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന പദവിയാണത്. യു എസിന്റെ സാമ്പത്തിക നയങ്ങൾ തീരുമാനിക്കുന്ന ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയിലെ ഓൾട്ടർനേറ്റ് വോട്ടിംഗ് മെംബറുമാണ്.

സാമ്പത്തിക കാര്യ വിദഗ്‌ധയായ ഹസൻ ആ രംഗത്ത് 20 വർഷത്തോളം മികച്ച സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മോർഗൻ സ്റ്റാൻലി വെൽത് മാനേജ്മെന്റിന്റെ ചീഫ് ഡിജിറ്റൽ ഓഫീസർ ആയിരുന്നു. അവരുടെ ഓപ്പറേറ്റിംഗ് കമ്മിറ്റി അംഗവും.

ചാൾസ് ഷ്വാബ് കോർപറേഷനിൽ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റായിരുന്നു. അതിനു മുൻപ് മക്കിൻസി& കമ്പനിയിൽ ജോലി ചെയ്തിരുന്നു. വൻസ്പാൻ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ  ഉണ്ടായിരുന്നു. അസെൻസസിലും.

കലിഫോണിയ അക്കാദമി ഓഫ് സയൻസസ്, സാൻഫ്രാൻസികോ കത്തീഡ്രൽ സ്‌കൂൾ ഫോർ ബോയ്സ് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോര്ഡിലുണ്ട്.

പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി എ എടുത്ത ശേഷം സ്റ്റാൻഫോഡിൽ നിന്നാണ് ഹസൻ എം ബി എ പാസായത്.

ദക്ഷിണമധ്യ പെൻസിൽവേനിയയിലാണ് ഹസൻ  ജനിച്ചു വളർന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular