Saturday, May 4, 2024
HomeKeralaഅഴിമതി കണ്ടെത്താന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ വിജിലന്‍സ്

അഴിമതി കണ്ടെത്താന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ വിജിലന്‍സ്

സര്‍ക്കാര്‍ ഓഫീസുകളില്‍ നടക്കുന്ന അഴിമതി കണ്ടെത്താന്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ വിജിലന്‍സ്.പുതുതായി ആരംഭിക്കുന്ന അഴിമതി രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് നടപടി.

അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.സര്‍ക്കാര്‍ ഓഫീസുകളില്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ വിജിലന്‍സ് മേധാവി മനോജ് എബ്രഹാം മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്.സര്‍ക്കാര്‍ സേവനങ്ങള്‍ മുഴുവനായും ഓണ്‍ലൈനിലേക്ക് മാറിയാല്‍ അഴിമതി കുറക്കാന്‍ കഴിയുമെന്നാണ് വിജിലന്‍സിന്റെ നിരീക്ഷണം.

വരും ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധനകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വരവില്‍ കവിഞ്ഞ സ്വത്തുസമ്ബാദനം കണ്ടെത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.അഴിമതി കേസില്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം ശക്തിപ്പെടുത്തും.

അന്വേഷണം പൂര്‍ത്തിയാകാത്ത വിജിലന്‍സ് കേസുകളില്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്ന് നേരത്തെ വിജിലന്‍സ് മേധാവി നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണം പൂര്‍ത്തിയാകാത്ത കേസുകളുടെ വിവരങ്ങള്‍ ശേഖരിച്ച മനോജ് എബ്രഹാം, സംഘടിത കുറ്റകൃത്യങ്ങള്‍ തടയണമെന്നും ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular