Saturday, May 18, 2024
HomeKeralaപ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്; സി ബി എസ് ഇ വിദ്യാര്‍ഥികള്‍...

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്; സി ബി എസ് ഇ വിദ്യാര്‍ഥികള്‍ ആശങ്കയില്‍

തിരുവനന്തപുരം |സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.

ഉച്ചയ്ക്ക് ഒരുമണിവരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. തീയതി ദീര്‍ഘിപ്പിച്ച്‌ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്.

അതേസമയം സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. അതിനാല്‍ സി ബി എസ് ഇ വിദ്യാര്‍ത്ഥികളുടെ പ്ലസ് വണ്‍ പ്രവേശനകാര്യത്തില്‍ ആശങ്ക തുടരുകയാണ്. തിയതി നീട്ടണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.

നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി അപേക്ഷ നല്‍കാനുള്ള സമയപരിധി ഇന്ന് വരെ നീട്ടാനായിരുന്നു നിര്‍ദ്ദേശിച്ചത്. കോടതി നിലപാട് അനുസരിച്ച്‌ തീരുമാനമെടുക്കാമെന്നാണ് വിദ്യാഭ്യാസവകുപ്പ് വിശദീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular