Sunday, May 5, 2024
HomeKeralaകോഴിക്കോട് ബസ് ജീവനക്കാര്‍ തമ്മില്‍ അടിയോടടി

കോഴിക്കോട് ബസ് ജീവനക്കാര്‍ തമ്മില്‍ അടിയോടടി

കോഴിക്കോട്:കോഴിക്കോട് നഗരത്തില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ അടിപിടി.രാവിലെ സമയ ക്രമത്തെ ചൊല്ലിയുള്ള വഴക്കാണ് അടിയുണ്ടാകാന്‍ കാരണം.യാത്രക്കാര്‍ ഇടപെട്ടാണ് ബസ് ജീവനക്കാരെ പിന്തിരിപ്പിച്ചത്.

കോഴിക്കോട് സിറ്റി സ്റ്റാന്‍ഡിലാണ് അടിപിടിയുണ്ടായത്. ആദ്യം ഇവിടേക്ക് സിറ്റി ബസ് എത്തി.അതിന് ശേഷം ലൈന്‍ ബസ് വന്നു.

സിറ്റി ബസ് തൊട്ട് പുറകിലുള്ള ബസ് സ്റ്റോപ്പില്‍ അധികസമയം നിര്‍ത്തിയിട്ടതുമായ ബന്ധപ്പെട്ട തര്‍ക്കമാണ് പിന്നീട് അടിപിടിയായത്. യാത്രക്കാര്‍ നോക്കിനില്‍ക്കെയാണ് രണ്ടാമത്തെ ബസ് സ്റ്റോപ്പില്‍ പരസ്പരം അസഭ്യം വിളിച്ചുകൊണ്ടുള്ള കൂട്ടയടി നടന്നത്.

തര്‍ക്കത്തിനിടെ മുന്നിലുള്ള ബസ് ജീവനക്കാരന്‍ ഡ്രൈവറുടെ മുഖത്ത് അടിച്ചു.അതിന് ശേഷമാണ് യാത്രക്കാര്‍ നോക്കിനില്‍ക്കെ അടി തുടങ്ങിയത്.പത്ത് മിനിട്ടോളം സംഘര്‍ഷം തുടര്‍ന്നിട്ടും പൊലീസ് എത്തിയിരുന്നില്ല.തുടര്‍ന്ന് യാത്രക്കാരും വിദ്യാര്‍ത്ഥികളും ഇടപെട്ടാണ് ബസ് ജീവനക്കാരെ പിടിച്ചുമാറ്റിയത്. ഇതുവരെ പൊലീസ് ഒരു നടപടിയും എടുത്തിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular