Friday, May 3, 2024
HomeKeralaവിട്ടുനിന്ന് കോഴിക്കോട് മേയര്‍; ക്വിറ്റ് ഇന്ത്യ വാര്‍ഷിക ദിനാചരണത്തില്‍ പങ്കെടുത്തില്ല

വിട്ടുനിന്ന് കോഴിക്കോട് മേയര്‍; ക്വിറ്റ് ഇന്ത്യ വാര്‍ഷിക ദിനാചരണത്തില്‍ പങ്കെടുത്തില്ല

കോഴിക്കോട്: ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതിന് സി.പി.എം പരസ്യമായി തള്ളിപ്പറഞ്ഞ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോ.

ബീന ഫിലിപ്പ് ഇന്ന് നിശ്ചയിച്ചിരുന്ന പൊതുപരിപാടിയില്‍ നിന്ന് വിട്ടുനിന്നു. ക്വിറ്റ് ഇന്ത്യ വാര്‍ഷിക ദിനാചരണ ചടങ്ങില്‍ നിന്നാണ് മേയര്‍ വിട്ടുനിന്നത്. പൊതുജന സമ്ബര്‍ക്ക വകുപ്പും മലബാര്‍ ക്രിസ്ത്യന്‍ കോളജും ചേര്‍ന്നാണ് ഇന്നത്തെ പരിപാടി സംഘടിപ്പിച്ചത്. സംഘപരിവാര്‍ സംഘടനയായ ബാലഗോകുലത്തിന്‍റെ പരിപാടിയില്‍ പങ്കെടുത്തതില്‍ സി.പി.എം മേയര്‍ക്കെതിരെ നടപടിയെടുത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വിട്ടുനില്‍ക്കല്‍. മേയര്‍ക്ക് പകരം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

ഞായറാഴ്ച ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനം ഉദ്ഘാടനം ചെയ്തത് മേയറായിരുന്നു. ശ്രീകൃഷ്ണ പ്രതിമയില്‍ തുളസിമാല ചാര്‍ത്തിയാണ് മേയര്‍ വേദിയിലെത്തിയത്. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നതെന്നും മേയര്‍ ബീന ഫിലിപ്പ് പരിപാടിയില്‍ പറഞ്ഞിരുന്നു. പ്രസവിക്കുമ്ബോള്‍ കുട്ടികള്‍ മരിക്കുന്നില്ല എന്നതിലല്ല, മറിച്ചു കുട്ടിക്കാലത്തു കുട്ടികള്‍ക്ക് എന്തു കൊടുക്കുന്നു എന്നതാണ് പ്രധാനമെന്നും മേയര്‍ പറഞ്ഞു.

ശ്രീകൃഷ്ണ രൂപം മനസിലുണ്ടാകണം. പുരാണ കഥാപാത്രങ്ങളെ മനസിലേക്കു ഉള്‍ക്കൊള്ളണം. ബാലഗോകുലത്തിന്‍റേതായ മനസിലേക്ക് അമ്മമാര്‍ എത്തണം. ഉണ്ണിക്കണ്ണനോടു ഭക്തി ഉണ്ടായാല്‍ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ല. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാന്‍ കഴിയണമെന്നും മേയര്‍ പറഞ്ഞിരുന്നു.

മേയറുടെ നടപടി വിവാദമായതോടെ ബീന ഫിലിപ്പിനെ തള്ളി സി.പി.എം രംഗത്തെത്തി. ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയില്‍ പ​ങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ല. മേയറുടെ സമീപനം സി.പി.എം എല്ലാ കാലത്തും ഉയര്‍ത്തിപ്പിടിച്ച പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ്. ഇത് പാര്‍ട്ടിക്ക് ഒരു വിധത്തിലും അംഗീകരിക്കാന്‍ കഴിയില്ല. അതിനാല്‍ മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുകതാണെന്നും സി.പി.എം ജില്ല സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular