Friday, May 17, 2024
HomeIndiaരാഷ്ട്രീയസ്വാര്‍ഥതയ്ക്കും കുറുക്കുവഴികളുടെ രാഷ്ട്രീയത്തിനും ഒരി‌ക്കലും പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാനാകില്ല- പ്രധാനമന്ത്രി

രാഷ്ട്രീയസ്വാര്‍ഥതയ്ക്കും കുറുക്കുവഴികളുടെ രാഷ്ട്രീയത്തിനും ഒരി‌ക്കലും പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാനാകില്ല- പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: രാഷ്ട്രീയ സ്വാര്‍ഥതയ്ക്കായി കുറുക്കുവഴികള്‍ സ്വീകരിച്ചു പ്രശ്നങ്ങള്‍ ഒഴിവാക്കുന്ന പ്രവണതയുള്ളവര്‍ക്ക് ഒരിക്കലും പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാനാകില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

കുറുക്കുവഴികള്‍ സ്വീകരിക്കുന്നവര്‍ കുറച്ചുസമയത്തേക്കു കൈയടിയും രാഷ്ട്രീയനേട്ടവും നേടിയേക്കാം. പക്ഷേ അതു പ്രശ്നം പരിഹരിക്കാനുതകില്ല. ഒരു കുറുക്കുവഴി സ്വീകരിക്കുന്നതു തീര്‍ച്ചയായും ഷോര്‍ട്ട് സര്‍ക്യൂട്ടിലാകും കലാശിക്കുക. കുറുക്കുവഴികള്‍ പിന്തുടരുന്നതിനുപകരം, പ്രശ്നങ്ങള്‍ക്കു ശാശ്വതമായ പരിഹാരം കണ്ടെത്തുകയാണു നമ്മുടെ ഗവണ്മെന്റ്. കൊയ്ത്തവശിഷ്ടങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ ഏറെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കുറുക്കുവഴിയെന്ന മാനസികാവസ്ഥയുള്ളവര്‍ക്ക് ഇതു പരിഹരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക ജൈവ ഇന്ധന ദിനത്തിന്റെ ഭാഗമായി ഹരിയാനയിലെ പാനിപ്പത്തില്‍ രണ്ടാം തലമുറ (2ജി) എഥനോള്‍ പ്ലാന്റ് ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ, കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, ഹര്‍ദീപ് സിങ് പുരി, രാമേശ്വര്‍ തേലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ലോക ജൈവ ഇന്ധന ദിനത്തില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഡല്‍ഹി, ഹരിയാന, കേന്ദ്രതലസ്ഥാനമേഖല എന്നിവിടങ്ങളിലെ മലിനീകരണം കുറയ്ക്കാന്‍ ഈ പ്ലാന്റ് സഹായിക്കുമെന്ന് എഥനോള്‍ പ്ലാന്റ് ഉദ്ഘാടനംചെയ്തു പ്രധാനമന്ത്രി പറഞ്ഞു. 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഹരിയാനയുടെ പുത്രീപുത്രന്മാര്‍ മികച്ച പ്രകടനം കാഴ്ചവച്ചതു ചൂണ്ടിക്കാട്ടി അദ്ദേഹം സംസ്ഥാനത്തെ അഭിനന്ദിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular