Saturday, May 4, 2024
HomeAsiaഅഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട സാംസങ് മേധാവിക്ക് പ്രസിഡന്‍റ് മാപ്പു നല്‍കി; ജോലിയില്‍ പ്രവേശിക്കാം

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട സാംസങ് മേധാവിക്ക് പ്രസിഡന്‍റ് മാപ്പു നല്‍കി; ജോലിയില്‍ പ്രവേശിക്കാം

സോള്‍: അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന സാംസങ് മേധാവി ലീ ജാ യങിന് രാഷ്ട്രപതി തടവുശിക്ഷയില്‍ ഇളവ് നല്‍കി.

ഇതോടെ അദ്ദേഹത്തിന് ജോലിയില്‍ പ്രവേശിക്കാനാകും.

ദക്ഷിണകൊറിയയെ പിടിച്ചുകുലുക്കിയ അഴിമതിക്കേസില്‍ മുന്‍ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് കുനേക്ക് കൈക്കൂലി നല്‍കിയെന്ന കേസില്‍ സോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്‌ട് കോടതി അഞ്ച് വര്‍ഷം തടവിനാണ് ലീയെ ശിക്ഷ‍ിച്ചത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട വ്യവസായികള്‍ക്ക് സാമ്ബത്തിക കാരണങ്ങളാല്‍ ശിക്ഷയില്‍ ഇളവ് നല്‍കുന്നത് ദക്ഷിണ കൊറിയയില്‍ പതിവാണ്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ശതകോടീശ്വരന്‍ ലീ ജാ യങ്ങിനെ രാജ്യത്തിന്റെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാനുള്ള സംഭാവനകള്‍ നല്‍കുന്നതിനായി മോചിപ്പിക്കുകയാണെന്ന് നീതിന്യായ മന്ത്രി ഹാന്‍ ഡോങ്-ഹൂണ്‍ പറഞ്ഞു. ഫോര്‍ബ്‌സിന്റെ കണക്കനുസരിച്ച്‌ 7.9 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലീ ലോക സമ്ബന്നരില്‍ 278ാം സ്ഥാനത്താണ്.

18 മാസത്തെ ജയില്‍വാസത്തിന് ശേഷം 2021 ആഗസ്റ്റില്‍ പരോളില്‍ ലീ പുറത്തിറങ്ങിയിരുന്നു. രാഷ്ട്രപതി ശിക്ഷ‍യിളവ് നല്‍കിയതോടെ അദ്ദേഹത്തിന് ജോലിയില്‍ പ്രവേശിക്കാനാകും. നേരത്തെ, അഞ്ചു വര്‍ഷത്തെ തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന ലീക്ക്, ജോലിയില്‍ പ്രവേശിക്കുന്നതിന് അഞ്ചുവര്‍ഷത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ചെയ്തുതന്ന സഹായങ്ങള്‍ക്കു പകരമായി പ്രസിഡന്റിന്റെ വിശ്വസ്തസഹായിക്ക് പണം നല്‍കാന്‍ ലീ ആവശ്യപ്പെട്ടെന്നാണ് അന്വേഷണസമിതി കണ്ടെത്തിയത്. അഴിമതി ആരോപണത്തെത്തുടര്‍ന്ന് പാര്‍ക്കും പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായി.

സാംസങ് ഇലക്‌ട്രോണിക്സിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനമാണ് ഒദ്യോഗികമായി ലീ വഹിക്കുന്നത്. സാസംങ്ങിന്റെ ചെയര്‍മാനായ പിതാവ് ലി കുനേ മൂന്നുവര്‍ഷം മുമ്ബുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് അബോധാവസ്ഥയില്‍ ആശുപത്രിയിലാണ്. അതിനാല്‍ ലി ജാ യങ്ങാണ് കമ്ബനിയെ നയിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular