Friday, May 17, 2024
HomeKeralaസംഗീത സംവിധായകന്‍ ആര്‍.സോമശേഖരന്‍ അന്തരിച്ചു

സംഗീത സംവിധായകന്‍ ആര്‍.സോമശേഖരന്‍ അന്തരിച്ചു

തിരുവനന്തപുരം: സംഗീത സംവിധായകന്‍ ആര്‍.സോമശേഖരന്‍(77) അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം.

ജാതകം, ആര്‍ദ്രം, അയാള്‍ തുടങ്ങിയ സിനിമകളില്‍ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു.

50 ഓളം സീരിയലുകള്‍ക്കും ഭക്തി ഗാനങ്ങള്‍ ഉള്‍പ്പടെ 40 ഓളം ആല്‍ബങ്ങള്‍ക്കും അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്.

1982ല്‍ ‘ഇതും ഒരു ജീവിതം’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്.

കിരീടം എന്ന ചിത്രത്തിന് സംഗീതം ചെയ്യുവാന്‍ അവസരം ലഭിച്ചെങ്കിലും ഗള്‍ഫിലെ ജോലിയും അവധിയും പ്രശ്നമായപ്പോള്‍ ആ അവസരം നഷ്ടപ്പെട്ടു.

ഗള്‍ഫിലെ ജോലി, പിന്നീടങ്ങോട്ടുള്ള പല അവസരങ്ങളും അദ്ദേഹത്തിനു നഷ്ടപ്പെടുത്തി. ഗള്‍ഫില്‍നിന്നു തിരിച്ചുവന്ന ശേഷം സംഗീതസംവിധാന രംഗത്തേക്ക് രണ്ടാമതൊരു തിരിച്ചു വരവ് ശ്രമകരമായി മാറി.

ഇതോടെയാണ് സിനിമ വിട്ട് ആല്‍ബങ്ങളിലും മിനിസ്ക്രീന്‍ ഗാനങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular