Friday, May 17, 2024
HomeCinema'റോഷാക്ക്'; സെക്കന്റ് ലുക്ക് പോസ്റ്റര്‍ എത്തി; ആകാംക്ഷയില്‍ ആരാധകര്‍

‘റോഷാക്ക്’; സെക്കന്റ് ലുക്ക് പോസ്റ്റര്‍ എത്തി; ആകാംക്ഷയില്‍ ആരാധകര്‍

മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ റോഷാക്കിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റാറാണ് ഇപ്പോള്‍ ആരാധക ശ്ര​ദ്ധ നേടുന്നത്.
പ്രേക്ഷകരില്‍ ആകാംഷ വര്‍ധിപ്പിക്കുന്ന തരത്തിലാണ് സെക്കന്റ് ലുക്ക് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. നേരത്തെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. തല മുഴുവന്‍ മൂടി, കണ്ണുകള്‍ മാത്രം പുറത്തു കാണുന്ന തരത്തിലുള്ള ലുക്കിലാണ് മമ്മൂട്ടി ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ഫസ്റ്റ് ലുക്ക് മേക്കിങ് വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. ആക്ഷന് പ്രാധാന്യമുള്ള ഒരു സൈക്കോളജിക്കല്‍ ത്രില്ലറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍ തുടങ്ങി ഒരു വലിയ താരനിരതന്നെ അണിനിരക്കുന്ന റോഷാക്ക്, തന്റെ ഏറ്റവും പുതിയ നിര്‍മ്മാണ ബാനറായ മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular