Friday, May 17, 2024
HomeKeralaകോമണ്‍വെല്‍ത് ഗെയിംസ് മെഡല്‍ ജേതാവ് പൂജ സിഹാഗിന്റെ ഭര്‍ത്താവിനെ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോമണ്‍വെല്‍ത് ഗെയിംസ് മെഡല്‍ ജേതാവ് പൂജ സിഹാഗിന്റെ ഭര്‍ത്താവിനെ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

റോഹ്തക്: () കോമണ്‍വെല്‍ത് ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് പൂജ സിഹാഗിന്റെ ഭര്‍ത്താവ് അജയ് നന്ദലിനെ ദുരൂഹമായ സാഹചര്യത്തില്‍ ഹരിയാനയിലെ റോഹ്തകില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
അജയ് നന്ദലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനായി അയച്ചതായി റോഹ്തക് ഡെപ്യൂടി പൊലീസ് സൂപ്രണ്ട് മഹേഷ് കുമാര്‍ അറിയിച്ചു.

‘അജയ് നന്ദലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനായി അയച്ചു. മഹാറാണി കിഷോരി ജാട്ട് കന്യാ മഹാവിദ്യാലയത്തിന് സമീപമാണ് സംഭവം’, ഡിഎസ്പി പറഞ്ഞു. മരണകാരണം മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതാകാമെന്നാണ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അജയുടെ സുഹൃത്തിനെതിരെ പിതാവ് ആരോപണം ഉന്നയിച്ചിട്ടുണ്ട്.

2022ലെ കോമണ്‍വെല്‍ത് ഗെയിംസില്‍ ഓസ്‌ട്രേലിയയുടെ നവോമി ഡി ബ്രൂയ്‌നെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്‍ഡ്യന്‍ ഗുസ്തി താരം പൂജ സിഹാഗ് വനിതകളുടെ 76 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിവിഭാഗത്തിലാണ് വെങ്കല മെഡല്‍ കരസ്ഥമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular