Saturday, May 18, 2024
HomeIndiaബിജെപി ഓഫീസിന് നേരെ ബോംബ് എറിഞ്ഞു ; പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍

ബിജെപി ഓഫീസിന് നേരെ ബോംബ് എറിഞ്ഞു ; പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍

ചെന്നൈ : കോയമ്ബത്തൂരില്‍ ബിജെപി ഓഫീസിന് നേരെ ബോംബ് എറിഞ്ഞ സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍.തുടിയലൂര്‍ ചേരന്‍ കോളനി സ്വദേശി എസ്.സദ്ദാം ഹുസൈന്‍(31) ആണ് അറസ്റ്റിലായത്.

ഇയാളുടെ കൂടെയുണ്ടായിരുന്ന ആള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ 22 ന് രാത്രിയാണ് കോയമ്ബത്തൂര്‍ വി.കെ.കെയിലെ ബിജെപി ഓഫീസിന് നേരെ ബോംബ് ആക്രമണം ഉണ്ടായത്. പിന്നാലെ കോയമ്ബത്തൂര്‍ ജില്ലയില്‍ ബി.ജെ.പി, ആര്‍.എസ്.എസ്, ഹിന്ദു മുന്നണി നേതാക്കളുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വ്യാപക ആക്രമണം നടന്നിരുന്നു. സംഭവത്തില്‍ നോര്‍ത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി.എസ്.മാധവന്റെ മേല്‍നോട്ടത്തിലുള്ള മൂന്ന് പ്രത്യേക സംഘങ്ങള്‍ 100 ലധികം സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

കുറ്റകൃത്യം നടക്കുമ്ബോള്‍ സദ്ദാം ഹുസൈന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു. സെക്ഷന്‍ 153 എ , 436 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഹുസൈനെ അറസ്റ്റ് ചെയ്തത്. കോയമ്ബത്തൂരില്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റ് ആക്രമണങ്ങളില്‍ ഇരുവര്‍ക്കും പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. തുടിയലൂരിലെ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവാണ് ഹുസൈന്‍ . പിഎഫ്‌ഐയുടെ രഹസ്യാന്വേഷണ വിഭാഗത്തിലും പ്രവര്‍ത്തിച്ചിരുന്നു. ഹിന്ദു മുന്നണി വക്താവ് സി.ശശികുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി ഹുസൈന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.

ബിജെപിക്കെതിരെ രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമത്തിനെതിരെ പ്രതികരിച്ച്‌ തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ബോംബെറിയുന്ന സംഭവങ്ങള്‍ പ്രവര്‍ത്തകരെ തളര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.രാജ്യ വ്യാപകമായി പിഎഫ്‌ഐ ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും എന്‍ഐഎ പരിശോധന നടത്തിയതിന് പിന്നാലെയാണ് കോയമ്ബത്തൂരില്‍ പാര്‍ട്ടി ഓഫീസിന് നേരെ ബോംബാക്രമണം ഉണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular