Saturday, May 18, 2024
HomeIndiaറുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരാണോ ? ഒരു സന്തോഷ വാര്‍ത്തയുണ്ട്.!

റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരാണോ ? ഒരു സന്തോഷ വാര്‍ത്തയുണ്ട്.!

ദില്ലി: യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസില്‍ (യുപിഐ) റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ നടത്തുന്ന 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ഇനി മുതല്‍ ചാര്‍ജ് ഈടാക്കില്ല.

ആര്‍ബിഐയുടെ നിര്‍ദ്ദേശത്തിന് അനുസൃതമായി ഈയടുത്തിടത്ത് ഇറക്കിയ എന്‍പിസിഐയുടെ സര്‍ക്കുലറിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

കഴിഞ്ഞ നാല് വര്‍ഷമായി റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ആക്ടീവാണ്. കൂടാതെ എല്ലാ പ്രമുഖ ബാങ്കുകളും വാണിജ്യ, റീട്ടെയില്‍ വിഭാഗങ്ങള്‍ക്കായി ഇന്‍ക്രിമെന്റല്‍ കാര്‍ഡുകള്‍ നല്‍കുന്നുമുണ്ട്.
അന്താരാഷ്ട്ര ഇടപാടുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി ആപ്പില്‍ നിന്നുള്ള നിലവിലുള്ള പ്രോസസുകള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ബാധകമാക്കുമെന്ന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) സര്‍ക്കുലറില്‍ പറയുന്നു.

നില്‍ മെര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റും (MDR) 2000 രൂപയില്‍ താഴെയോ അതിന് തുല്യമായതോ ആയ ഇടപാട് തുകയ്ക്ക് ബാധകമാണ്. ഒരു കടയില്‍ പേയ്മെന്റ് നടത്തുമ്ബോള്‍ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ വഴി ഉപഭോക്താക്കളില്‍ നിന്ന് ബാങ്കിന് നല്‍കുന്ന തുകയാണ് MDR. “ക്രഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ബന്ധിപ്പിക്കുന്നതിന്റെ അടിസ്ഥാന ലക്ഷ്യം ഉപഭോക്താവിന് മികച്ച പേയ്‌മെന്റുകള്‍ നല്‍കുക എന്നതാണ്.

നിലവില്‍, ഡെബിറ്റ് കാര്‍ഡുകള്‍ വഴി സേവിംഗ്സ് അക്കൗണ്ടുകളുമായോ കറന്റ് അക്കൗണ്ടുകളിലേക്കോ യുപിഐ ലിങ്ക് ചെയ്തിട്ടുണ്ട്” റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി റാബി ശങ്കര്‍ പറഞ്ഞു. ട്രാന്‍സാക്ഷനുകളില്‍ പൂര്‍ണമായും സുതാര്യത ഉറപ്പുവരുത്തുന്നതിനൊപ്പം ഉപയോക്താക്കള്‍ക്ക് ഹിസ്റ്ററി എളുപ്പത്തില്‍ ആക്സസ് ചെയ്യാനുള്ള സംവിധാനവും ഒരുക്കും.

ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂവര്‍മാരും ആപ്പുകളും സര്‍ക്കുലര്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കും. ഇടപാടുകളെ കുറിത്ത് ഉപഭോക്താവിന് നോട്ടിഫിക്കേഷനോ മെസെജോ ലഭിക്കും. ഈ നടപടി ഹോംഗ്രൗണ്‍ പേയ്‌മെന്റ് ഗേറ്റ്‌വേയെ പ്രോത്സാഹിപ്പിക്കുകയും റുപേ കാര്‍ഡുകളുടെ വിപുലമായ സ്വീകാര്യത പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നാണ് സൂചന. ഇതിനായി ഒരു ആഡ്-ഓണ്‍ കാര്‍ഡുമായി കണക്‌ട് ചെയ്ത മൊബൈല്‍ നമ്ബര്‍ വേണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular