Saturday, May 18, 2024
HomeIndiaദ്വിദിന സന്ദര്‍ശനത്തിനായി കെജ്രിവാളും ഭഗവന്ത് മാനും ഇന്ന് ഗുജറാത്തില്‍

ദ്വിദിന സന്ദര്‍ശനത്തിനായി കെജ്രിവാളും ഭഗവന്ത് മാനും ഇന്ന് ഗുജറാത്തില്‍

ഹമ്മദാബാദ്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ന് ഗുജറാത്തിലെത്തും.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തില്‍ പ്രചരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എ.എ.പി നേതാക്കള്‍ ഗുജറാത്തിലെത്തുന്നത്. ദഹോദില്‍ നടക്കുന്ന പൊതുയോഗത്തില്‍ ഇരുനേതാക്കളും സംസാരിക്കുമെന്ന് എ.എ.പി സംസ്ഥാന സെക്രട്ടറി മനോജ് സൊരാത്തിയ പറഞ്ഞു.

ഞായറാഴ്ച ദരംപൂരിലും കഡോദരയിലും നടക്കുന്ന പൊതുയോഗങ്ങളിലും ഇവര്‍ പങ്കെടുക്കും. സംസ്ഥാനത്തെ നേതാക്കളുമായും ഇരുവരും കൂടിക്കാഴ്ച നടത്തും. ഈ വര്‍ഷം അവസാനമാണ് ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്തില്‍ എ.എ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അരവിന്ദ് കെജ്‍രിവാള്‍ നേരത്തെ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച്‌ ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടുണ്ടെന്നും വ്യക്തമായ ഭൂരിപക്ഷത്തോടെ എ.എ.പി അധികാരത്തിലെത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും കെജ്രിവാള്‍ അവകാശപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular