Wednesday, May 15, 2024
HomeUSAഎട്ടു മാസം പ്രായമുള്ള ആരൂഹി എങ്ങനെ മരിച്ചു?

എട്ടു മാസം പ്രായമുള്ള ആരൂഹി എങ്ങനെ മരിച്ചു?

എട്ടു മാസം പ്രായമുള്ള ആരൂഹി  എങ്ങനെ മരിച്ചു? കുട്ടിയുടെ ശരീരത്തിൽ പരിക്കൊന്നും കാണാനില്ലെന്ന് ഷെരീഫ് പറഞ്ഞു.

ആരോഹി മരിച്ചതു കഠിന കാലാവസ്ഥയിൽ സംരക്ഷണം ലഭിക്കാതെ കിടന്നതിനാൽ ആവാമെന്ന് സിംഗ് കുടുംബത്തിന്റെ ഒരു ബന്ധു പറഞ്ഞു. കുട്ടിയുടെ ദേഹത്തു ആക്രമണത്തിന്റെ പാടുകൾ ഒന്നുമില്ലെന്നു ഷരീഫും പറഞ്ഞു.  കുട്ടിയെ കൊലയാളി ഉപേക്ഷിച്ചു പോയതാവാം. ഓട്ടോപ്‌സി നടത്തുന്നുണ്ട്.  മാതാപിതാക്കളും അമ്മാവനും തിങ്കളാഴ്ച ഉച്ചയോടെ കൊല്ലപ്പെട്ടുവെന്ന് കരുതുന്നു. മൂവർക്കും വെടിയേറ്റിട്ടുണ്ട്. മൂന്നു ദിവസത്തിന് ശേഷം  കണ്ടെത്തുമ്പോൾ കുട്ടിയും മരിച്ചിരുന്നു. വെള്ളം കിട്ടാതെയും കടുത്ത കാലാവസ്ഥ മൂലവുമാകാം അത്.

തിങ്കളാഴ്ച വ്യാപാര സ്ഥലത്തു നിന്ന് തട്ടിക്കൊണ്ടു പോയ ജസ്‍ദീപ് സിംഗ് (36), ഭാര്യ ജസ്‌ലീൻ കൗർ (27), എട്ടു മാസം മാത്രം പ്രായമുള്ള പുത്രി ആരൂഹി, ബന്ധു അമൻദീപ് സിംഗ് (39)  എന്നിവരുടെ ജഡങ്ങൾ ബുധനാഴ്ചയാണു കണ്ടെത്തിയത്.

ജസ്‍ദീപും അമൻദീപും യുണിസൺ ട്രക്കിംഗ് എന്ന സ്ഥാപനം നല്ല നിലയിൽ നടത്തി വന്നിരുന്നുവെന്നു അവരുടെ സഹോദരൻ സുഖദീപ് സിംഗ് പറഞ്ഞു.
“അമേരിക്കൻ സ്വപ്നം പാഴായി,” അദ്ദേഹം കൂട്ടിച്ചേർത്തു.

“അമേരിക്കയിൽ കുടിയേറിയ അവർ വിശ്രമമില്ലാതെ 18 വർഷം പണിയെടുത്താണ് കുടുംബത്തിനും സമൂഹത്തിനും വേണ്ടതൊക്കെ സമ്പാദിച്ചത്.”

സിംഗ് സഹോദരന്മാരുടെ മാതാപിതാക്കളായ രൺധീർ സിങ്ങും കിർപാൽ കൗറും മക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. രണ്ടു സഹോദരന്മാരുടെ ഭാര്യമാരും മക്കളും എല്ലാം ഉൾപ്പെട്ട കുടുംബം ഒരേ കൂരയ്ക്കു കീഴിൽ സങ്കടങ്ങളും സന്തോഷങ്ങളും പങ്കു വച്ചു ജീവിച്ചു.

ജസ്‌ദീപും അമൻദീപും ആയിരുന്നു കുടുംബത്തിന്റെ അന്നദാതാക്കൾ.

ട്രക്കിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രതി സൽഗാഡോ അവരുമായി തെറ്റിപ്പിരിഞ്ഞ ശേഷം കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തി വന്നുവെന്നു സുഖദീപ് സിംഗ് പറഞ്ഞു.

അമൻദീപിന്റെ മക്കൾ എകാമിനും സീറത്തിനും  പഠനത്തിനു ധനസഹായത്തിനായി കുടുംബം ഒരു ശ്രമം ആരംഭിച്ചു. രണ്ടര ലക്ഷം ഡോളർ ആണു പ്രധാന ലക്‌ഷ്യം.  അവരുടെ ‘അമ്മ ജസ്പ്രീത് കൗറിനും മാതാപിതാക്കൾക്കും വേണ്ടിയും പണം വിനിയോഗിക്കും. വെള്ളിയാഴ്ച വൈകിട്ടു വരെ 1,070 പേരിൽ നിന്നായി $102,238 പിരിഞ്ഞു കിട്ടി.

ഗോ ഫണ്ട്മി പേജിൽ സന്തുഷ്ടരായി കഴിയുന്ന കുടുംബത്തിന്റെ ചിത്രങ്ങൾ കാണാം. അമൻദീപ് പതിവായി ഭക്ഷണം ദാനം ചെയ്തിരുന്നു എന്നു കുടുംബാംഗങ്ങൾ പറഞ്ഞു. സിഖ് മത വിശ്വാസങ്ങളിൽ ഉറച്ച ജീവിതരീതി ആയിരുന്നു അദ്ദേഹത്തിന്റേത്.

സിംഗ് കുടുംബത്തിന്റെ മാത്രമായ ധനശേഖരണമാണിതെന്നു കൗണ്ടി ഷരീഫിന്റെ ഓഫീസ് സ്ഥിരീകരിച്ചു. അവർക്കു മാത്രമേ പണം പിരിക്കാൻ അവകാശമുള്ളൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular