Sunday, April 28, 2024
HomeUSAവിദേശ വിദ്യാർത്ഥികൾക്കു കാനഡ കൂടുതൽ ജോലി സമയം അനുവദിച്ചു

വിദേശ വിദ്യാർത്ഥികൾക്കു കാനഡ കൂടുതൽ ജോലി സമയം അനുവദിച്ചു

കാനഡയിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ അനുമതി. കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ 40% ഇന്ത്യക്കാരാണ് — 600,000ൽ  240,000.

സെക്കൻഡറി കഴിഞ്ഞ വിദ്യാർഥികൾക്കു ആഴ്ചയിൽ 20 മണിക്കൂർ എന്ന പരിധി നീക്കം ചെയ്യുന്നത് സാമ്പത്തിക വീണ്ടെടുപ്പിനും വളർച്ചയ്ക്കും സഹായിക്കുമെന്നു കുടിയേറ്റകാര്യ മന്ത്രി ഷോൺ ഫ്രേയ്സർ പറഞ്ഞു. നവംബർ 15 നു നടപ്പിൽ വരുന്ന ആനുകൂല്യം 2023 അവസാനം വരെ പ്രാബല്യത്തിൽ ഉണ്ടാവും.

“ഈ അവസരം കൊണ്ടു കാനഡയിൽ അമൂല്യമായ തൊഴിൽ പരിചയം നേടാൻ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് കഴിയും,” ഗവൺമെന്റ് പറഞ്ഞു. “മഹാമാരി കഴിഞ്ഞുള്ള കാനഡയുടെ വളർച്ചയ്ക്ക് അത് സഹായിക്കുകയും ചെയ്യും.

“ഈ പ്രഖ്യാപനം അന്താരാഷ്ട്ര വിദ്യാർത്ഥികളെയും ബിരുദധാരികളെയും സഹായിക്കാനുള്ള നിരവധി നടപടികളുടെ ഭാഗമാണ്.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular