Saturday, May 4, 2024
HomeKerala'കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ച പ്രണയം', ശിവശങ്കറിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും; സ്വപ്ന സുരേഷിന്റെ പുസ്തകം പുറത്തിറങ്ങി

‘കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ച പ്രണയം’, ശിവശങ്കറിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും; സ്വപ്ന സുരേഷിന്റെ പുസ്തകം പുറത്തിറങ്ങി

കൊച്ചി; സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് എഴുതിയ ‘ചതിയുടെ പത്മവ്യൂഹം’ എന്ന പുസ്തകം പുറത്തിറങ്ങി.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായുള്ള അടുപ്പം സൂചിപ്പിക്കുന്ന ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശിവശങ്കരനുമായുള്ള അടുപ്പം വ്യക്തമാക്കുന്നതാണ് ചിത്രങ്ങള്‍. ഒന്നിച്ച്‌ പിറന്നാള്‍ ആഘോഷിക്കുന്നതിന്റേയും മദ്യപിക്കുന്നതിന്റേയുമെല്ലാം ചിത്രങ്ങളാണ് പുസ്തകത്തില്‍ ഉള്ളത്. ചെന്നൈയില്‍ വച്ച്‌ ശിവശങ്കര്‍ തന്നെ വിവാഹം ചെയ്തെന്നാണ് സ്വപ്ന പറയുന്നത്. ശിവശങ്കരന്റെ പാര്‍വതിയായിരുന്നു താന്‍ എന്നാണ് കുറിക്കുന്നത്. ഇതിന് തെളിവായി ‘പാര്‍വതി എസ്’ എന്ന് കയ്യില്‍ പച്ചകുത്തിയതിന്റെ ചിത്രവും പുടവയും താലിയും ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങളും പുസ്തകത്തിലുണ്ട്.

ശിവശങ്കറിന് തന്നോടുള്ള പ്രണയത്തെക്കുറിച്ച്‌ സ്വപ്ന പറയുന്നത് ഇങ്ങനെ; ഒരു കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ചതായിരുന്നു ശിവശങ്കറിന് എന്നോടുള്ള പ്രണയം. എന്‍്റെ പ്രണയം നേടാനും നിലനിര്‍ത്താനും എന്തു വില കൊടുക്കാനും എത്ര വേണമെങ്കിലും താഴാനും ശിവശങ്കര്‍ തയ്യാറായിരുന്നു. ഇത്രയേറെ അധികാരങ്ങളും പദവികളുമുള്ളൊരാള്‍ ഒരു കൗമാരക്കാരനെ പോലെ പ്രണായതുരനാവുന്നതും കരയുന്നതും വാശി പിടിക്കുന്നതുമൊക്കെ തന്നെ അത്ഭുതപ്പെടുത്തുകയും ഒരുപാട് ആനന്ദിപ്പിക്കുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മകള്‍ വീണയ്ക്ക് എതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ 2016-ലാണ് ശിവശങ്കറിനെ പരിചയപ്പെടുന്നത് എന്നാണ് പുസ്തകത്തിലുള്ളത്. തുടക്കത്തിലെ സൗഹൃദം ഒരു വര്‍ഷത്തിനകം അടുത്തൊരു ആത്മബന്ധമായി മാറി. 2016ല്‍ ദുബൈയിലേക്ക് മുഖ്യമന്ത്രി മറന്നു വച്ച ബാഗ് ശിവശങ്കര്‍ പറഞ്ഞ പ്രകാരം താന്‍ കടത്തി നല്‍കിയെന്നും അതില്‍ കറന്‍സിയായിയുന്നുവെന്നും സ്വപ്ന പുസ്തകത്തില്‍ പറയുന്നു.

സ്വപ്ന സുരേഷ് തന്‍്റെ ജീവിതം പറയുന്നു എന്ന പരസ്യവാചകത്തോടെ എത്തിയ പുസ്തകം തൃശ്ശൂര്‍ ആസ്ഥാനമായ കറന്‍്റ് ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിന്‍്റെ തന്‍്റെ അനുഭവങ്ങളും നിലപാടുകളും വ്യക്തമാക്കി കൊണ്ട് നേരത്തെ എം.ശിവശങ്കര്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. മഹാഭാരതത്തിലെ അശ്വത്ഥാമാവ് എന്ന കഥാപാത്രത്തെ വച്ച്‌ അശ്വത്ഥമാവ് വെറും ഒരും ആന എന്നായിരുന്നു അദ്ദേഹത്തിന്‍്റെ പുസ്തകത്തിന്‍്റെ പേര്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular