Tuesday, May 21, 2024
HomeIndiaചൂടിനെ തണുപ്പിക്കാൻ ബിയര്‍: ബെംഗളൂരുവില്‍ വില്പന കുതിച്ചുയര്‍ന്നു

ചൂടിനെ തണുപ്പിക്കാൻ ബിയര്‍: ബെംഗളൂരുവില്‍ വില്പന കുതിച്ചുയര്‍ന്നു

ബെംഗളൂരു: നഗരത്തില്‍ വേനല്‍ച്ചൂടിന്റെ ബിയർ വില്‍പന കുതിക്കുകയാണ്. ഫെബ്രുവരിക്കു ശേഷം മുൻ വർഷത്തെ വെച്ച്‌ നോക്കുമ്ബോള്‍ഇരട്ടിയിലേറെ വില്‍പനയാണ് നഗരത്തിലെ ബാറുകളിലുണ്ടായത്.

ഈ വർഷം ഇതുവരെ ബിയർ വില്‍പനയില്‍ 20% വർദ്ധനവാണ് ഉണ്ടായതെന്ന് നാഷനല്‍ റസ്റ്ററന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ തലവൻ ചേതൻ ഹെഗ്ഡേ വ്യക്തമാക്കി.

അന്തരീക്ഷ താപനില വർധിച്ചതോടെ പലരും വിദേശ മദ്യത്തിനു പകരം ബിയർ ഉപയോഗത്തിലേക്ക് മാറിയെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. തിരഞ്ഞെടുപ്പും ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മത്സരവുമുള്ള ദിവസങ്ങളില്‍ ഉള്‍പ്പെടെ ചില ബാറുകള്‍ മദ്യ വിലയ്ക്ക് ഇളവ് വന്നിരുന്നു. ഇതും വില്‍പന വർധിക്കാൻ കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular