Monday, May 6, 2024
HomeIndiaയൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വിദ്യാഭ്യാസ വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന് കേസ്; ഡെല്‍ഹിയില്‍ മലയാളി അറസ്റ്റില്‍

യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വിദ്യാഭ്യാസ വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന് കേസ്; ഡെല്‍ഹിയില്‍ മലയാളി അറസ്റ്റില്‍

ന്യൂഡെല്‍ഹി:യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വിദ്യാഭ്യാസ വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന കേസില്‍ മലയാളി അറസ്റ്റില്‍.

റോജര്‍ എന്നയാളെ ഡെല്‍ഹി ഗൂഡ്ഗാവില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതിയായ നെയ്യാറ്റിന്‍കര സ്വദേശിയായ എലിസ തങ്കരാജന്‍ പേര് മാറ്റി മാര്‍ക് റോജര്‍ ആയതാണെന്ന് പൊലീസ് പറഞ്ഞു. പേരൂര്‍ക്കട പൊലീസാണ് ഡെല്‍ഹിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

കേസിനാസ്പദമായ സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ: ഓണ്‍ലൈന്‍ വഴി വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്. പട്ടത്തും തമ്ബാനൂരും പ്രവര്‍ത്തിച്ചിരുന്ന ഇയാളുടെ സ്ഥാപനങ്ങള്‍ പൂട്ടിയ നിലയിലായിരുന്നു. അല്‍ഫാ മേരി ഇന്റര്‍നാഷനല്‍ എന്ന സ്ഥാപനം വഴി നടന്നത് കോടികളുടെ തട്ടിപ്പാണ്.

വിസ തട്ടിപ്പ് നടത്തിയ മറ്റൊരു കേസില്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ ഒരാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അജയകുമാര്‍ (49) ആണ് അമ്ബലപ്പുഴ പൊലീസിന്റെ പിടിയിലായത്. ഇന്‍സ്പെക്ടര്‍ ദ്വിജേഷ് എസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പുറക്കാട് സ്വദേശിയായ ശരത്തിനെ വിദേശത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞ് പലപ്പോഴായി ബാങ്ക് അകൗണ്ട് വഴിയും നേരിട്ടും ഗ്രീന്‍ ജോബ് കോന്‍സുലേറ്റാന്‍സി എന്ന സ്ഥാപനത്തിന്റെ പേരില്‍ 2,20,000 രൂപ കൊടുക്കുകയും ചെയ്തു. 25,000 രൂപ കൊടുത്തപ്പോള്‍ തന്നെ ഓഫര്‍ ലെറ്റര്‍ കൊടുക്കുകയും അത് വിശ്വസിച്ചു ബാക്കി തുക കൂടി ഇയാള്‍ കൊടുക്കുകയും ചെയ്തു. പിന്നീടാണ് വ്യാജ ഓഫര്‍ ലെറ്ററാണ് ലഭിച്ചതെന്ന് ശരത്തിന് മനസ്സിലാകുന്നത്.

പിന്നാലെ പണം തിരികെ ചോദിച്ചപ്പോള്‍ റഷ്യയില്‍ കൊണ്ട് പോകാമെന്ന് പറഞ്ഞ് ശരത്തിന്റെ പാസ്‌പോര്‍ട് വാങ്ങി സ്റ്റാംപ് ചെയ്തു കൊടുത്തു. എന്നാല്‍ വിസ കാലാവധി കഴിഞ്ഞുവെന്നറിഞ്ഞ ശരത് പണം തിരികെ ചോദിച്ചു. പലപ്പോഴായി ഒഴിവ് പറഞ്ഞും ഫോണ്‍ എടുക്കാതെയും വന്നതോടെയാണ് അമ്ബലപ്പുഴ സ്റ്റേഷനില്‍ പരാതി നല്‍കിയത്. ശരത്തിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പത്തനംതിട്ടയില്‍ നിന്നും അജയ കുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular