Thursday, May 2, 2024
HomeUSAപിറവം വാര്‍ഷിക സംഗമം വർണാഭമായി ജോസ് കാടാപുറം

പിറവം വാര്‍ഷിക സംഗമം വർണാഭമായി ജോസ് കാടാപുറം

ന്യൂയോര്‍ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം എൽമോണ്ടിലെ കേരള സെന്റർ ഓഡിറ്റോറിയത്തിൽ ആഞ്‌ജലീന എലിയാസ്, അലീന എലിയാസ്  ആലപിച്ച പ്രാർത്ഥനാഗാനത്തോടെ തുടക്കം കുറിച്ച്  ,  പിറവം നേറ്റീവ് അസോസിയേഷൻ പ്രെസിഡെന്റ് ഷൈല പോൾലിന്റെ ആമുഖ പ്രസംഗത്തോടെ  ആരംഭിച്ച പരിപാടികൾ പിറവത്തെ മുതിർന്ന അംഗങ്ങളായ ഷെവലിയർ ജോർജ് പടിയേടത്തു ,പൗലോസ് കുംബളംതടത്തിൽ , ലിസി ഉച്ചിപ്പിള്ളിൽ  എന്നിവർ ദീപം തെളിച്ചു ഉത്ഘാടനം  നിർവഹിച്ചു  .പ്രെഡന്റ് ഷൈലാപോളിന്റെ നേതൃത്തിൽ പിറവത്തെ നിർധനയാ ഒരു കുടുംബത്തിന്   വീട് വച്ച് നല്കിയത  പിറവം  നേറ്റീവ് അസോസിയേഷന്റെ പ്രവർത്തങ്ങളിൽ ഒരു പൊൻ തൂവാലായെന്നു  അംഗങ്ങളെല്ലാം അഭിപ്രായപ്പെട്ടു .  ..     പ്രീണ ജോയൽ കുടിലിൽ   (പ്രെസിഡെന്റ് ), മാത്യൂസ് പെരിങ്ങാമല (സെക്രട്ടറി )2022 -23 ലെ ഭാരവാഹികളായി  ചുമതല ഏറ്റടുത്തു.

1995-ല്‍ തുടങ്ങിയ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 24 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു. , ആരൻ കോളങ്ങായിൽ ,മാത്യൂസ് പെരിങ്ങാമല,എലിസ ,ജെലീസ തടത്തിൽ  എന്നിവരുടെ ഗാനങ്ങളും ,ജെസ്ലിൻ ടോസിന്റെ ഡാൻസും , പിറവത്തെ വിശേഷങ്ങളെ കുറിച്ച് സാറ കാടാപുറവും സംസാരിച്ചു. ഇക്കുറി പരിപാടികൾ ഭാരവാഹികൾക്ക്  പുറമെ ഷാജി , ജോൺ ഐസക് എന്നിവർ ,അംഗങ്ങൾ   പരസപരംപരിചയപ്പെടാൻ  അവസരം ഒരുക്കി ..ഭാവിയിൽ  പിറവം മീറ്റിംഗിന് പകരം പിറവം നിവാസികളുടെ പിക് നിക്‌   സംഘടിപ്പിച്ചാൽ പുതിയ തലമുറ അതിൽ കൂടുതൽ പങ്കാളികൾ ആകുമെന്ന  ജോൺ   ഐസക്കിന്റെ അഭിപ്രായം എല്ലാവരും  സ്വാഗതം ചെയിതു’. ജിഫി തടത്തിൽ എം സി ആയിരുന്നു.  സ്‌നേഹവിരുന്നോടെ വർണാഭമായ  ഈ വർഷത്തെ പിറവം സംഗമം സമാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular