Tuesday, May 21, 2024
HomeGulfഅറബ് ടീമുകള്‍ക്ക് ഇനി ഉത്സവമേളം

അറബ് ടീമുകള്‍ക്ക് ഇനി ഉത്സവമേളം

ദോഹ: ഖത്തര്‍ ലോകകപ്പിനെത്തുന്ന അറബ് രാജ്യങ്ങളെ കാത്തിരിക്കുന്നത് അറബ് ആരാധകരുടെ വമ്ബിച്ച പിന്തുണ. അറബ് ലോകത്തേക്കും മിഡിലീസ്റ്റിലേക്കും ആദ്യമായി ഫിഫ ലോകകപ്പ് എത്തുമ്ബോള്‍, ടൂര്‍ണമെന്‍റിലെ അറബ് രാജ്യങ്ങള്‍ക്ക് ചരിത്രത്തിലിന്നേ വരെ ലഭിച്ചിട്ടില്ലാത്ത പിന്തുണയായിരിക്കും ലഭിക്കുകയെന്നത് നിസ്സംശയം പറയാം.

ഏഷ്യയില്‍ നിന്നും ആതിഥേയരായ ഖത്തര്‍, അയല്‍രാജ്യമായ സൗദി അറേബ്യ, ആഫ്രിക്കയില്‍നിന്നും മൊറോക്കോ, തുനീഷ്യ എന്നിവരാണ് ഫിഫ ലോകകപ്പില്‍ ഇത്തവണ മാറ്റുരക്കുന്നത്. ഒരു അറബ് രാജ്യത്ത് നടക്കുന്ന ലോകകപ്പ് ഫുട്ബാള്‍ എന്നതിനാല്‍ തന്നെ ടൂര്‍ണമെന്‍റില്‍ പന്തുതട്ടുന്ന അറബ് രാജ്യങ്ങള്‍ ഗാലറികളില്‍ നിന്നും വലിയ പിന്തുണയും ആരവവുമാണ് പ്രതീക്ഷിക്കുന്നത്.

അതോടൊപ്പം തങ്ങളുടെ സഹോദരന്മാരെ നോക്കൗട്ട് ഘട്ടത്തിലേക്ക് കയറ്റുന്നതിന് ഏതറ്റം വരെയുള്ള പിന്തുണയും ആവേശവും നല്‍കാനും അറേബ്യന്‍ ആരാധകരും മത്സരിക്കും. ഇതുവരെ നടന്ന ലോകകപ്പുകളില്‍ സൗദി അറേബ്യ, മൊറോക്കോ ടീമുകള്‍ മാത്രമാണ് മേഖലയില്‍ നിന്നും നോക്കൗണ്ട് റൗണ്ടിലെത്തിയിട്ടുള്ളത്. 1986ലാണ് മൊറോക്കോ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചതെങ്കില്‍ സൗദിയുടെ നോക്കൗട്ട് പ്രവേശനം 1994ലായിരുന്നു. അഞ്ചുതവണ ലോകകപ്പില്‍ പന്തുതട്ടിയെങ്കിലും ഗ്രൂപ് ഘട്ടത്തിനപ്പുറം പോകാന്‍ തുനീഷ്യക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഖത്തറാണെങ്കില്‍ ആതിഥേയരെന്ന നിലയില്‍ ലോകകപ്പില്‍ തങ്ങളുടെ കന്നിയങ്കത്തിനാണിറങ്ങുന്നത്.

ഗ്രൂപ് എയില്‍ ശക്തരായ നെതര്‍ലന്‍ഡ്സ്, സെനഗല്‍, ഇക്വഡോര്‍ എന്നിവര്‍ക്കൊപ്പമാണ് ഖത്തറിന്റെ സ്ഥാനം. നാട്ടുകാര്‍ക്കുവേണ്ടി ഗാലറിയില്‍ ആര്‍പ്പുവിളി കൂട്ടാന്‍ ഖത്തരികളടങ്ങുന്ന സ്വദേശികളും താമസക്കാരായ വിദേശികളും കാര്യമായുണ്ടാവും. മൂന്ന് ദശലക്ഷത്തിനടുത്ത് ടിക്കറ്റുകള്‍ വിറ്റഴിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വാങ്ങിയിരിക്കുന്നത് ഖത്തറില്‍ നിന്നുള്ളവരാണെന്ന് കഴിഞ്ഞദിവസം ഫിഫ പുറത്തുവിട്ടിരുന്നു.

ദേശീയടീമിന് പിന്തുണ നല്‍കുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുന്നതിനും രാജ്യത്തെ കായിക ഫെഡറേഷനുകളും വിവിധ വകുപ്പുകളും ഉറക്കമൊഴിച്ചും പരിശ്രമിക്കുകയാണ്.ലോകകപ്പിനുള്ള ഖത്തര്‍ ടീം നിലവില്‍ സ്പെയിനില്‍ പരിശീലനത്തിലാണ്. ലോകകപ്പിനായി ടീം മടങ്ങിയെത്തുമ്ബോള്‍ വലിയ ജനപിന്തുണയാണ് അവര്‍ പ്രതീക്ഷിക്കുന്നതും. ഖത്തറിന്റെ അയല്‍ക്കാരായ സൗദി അറേബ്യക്കും ഗാലറികളില്‍നിന്നും വലിയ പിന്തുണ പ്രതീക്ഷിക്കാനുള്ള വകയുണ്ട്.

നിരവധി സൗദി ആരാധകരാണ് ഖത്തറിലേക്ക് അതിര്‍ത്തി കടന്നെത്താന്‍ തയാറായിരിക്കുന്നത്. ടിക്കറ്റ് വില്‍പനയില്‍ മൂന്നാം സ്ഥാനത്ത് സൗദി അറേബ്യയാണെന്നതിനാല്‍ അവര്‍ക്ക് ലഭിക്കുന്ന പിന്തുണയില്‍ കുറവുണ്ടാകുമെന്ന ഭയം അസ്ഥാനത്താണ്. ടൂര്‍ണമെന്‍റിലെ കിരീട ഫേവറിറ്റുകളായ അര്‍ജന്‍റീനക്കൊപ്പം ഗ്രൂപ് സിയാണ് അയല്‍ക്കാര്‍.നവംബര്‍ 22ന് അര്‍ജന്‍റീനക്കെതിരെ ലുസൈല്‍ സ്റ്റേഡിയത്തിലാണ് സൗദിയുടെ ലോകകപ്പ് തേരോട്ടം ആരംഭിക്കുക. നവംബര്‍ 26ന് പോളണ്ടിനെയും 30ന് മെക്സിക്കോയെയും സൗദി നേരിടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular