Tuesday, May 21, 2024
HomeIndiaദീപാവലിക്ക് ചൂതാട്ടം: ഏഴ് സ്ത്രീകളുകള്‍പ്പെടെ 29 പേര്‍ അറസ്റ്റില്‍; 58.57 ലക്ഷം രൂപ പിടിച്ചെടുത്തു

ദീപാവലിക്ക് ചൂതാട്ടം: ഏഴ് സ്ത്രീകളുകള്‍പ്പെടെ 29 പേര്‍ അറസ്റ്റില്‍; 58.57 ലക്ഷം രൂപ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: ചൂതാട്ടം നടത്തിയതിന് ഏഴ് സ്ത്രീകളുള്‍പ്പെടെ 29 പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 58.57 ലക്ഷം രൂപയും 10 സെറ്റ് ചീട്ടുകളും പിടിച്ചെടുത്തു.

ഡല്‍ഹിയിലെ ക്ലബ് റോഡ് പഞ്ചാബി ബാഗിലെ ഹോട്ടല്‍ സിറ്റി വെസ്റ്റ് എന്‍ഡിലാണ് ചൂതാട്ടം നടന്നത്.

എല്ലാവര്‍ഷവും ദീപാവലിയില്‍ ചൂതാട്ടം നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍, എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരോടും പൊലീസ് ഉദ്യോഗസ്ഥരോടും ഇത്തരം പ്രവര്‍ത്തികള്‍ കണ്ടെത്താനും ശക്തമായ നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടിരുന്നുവെന്ന് ഡി.സി.പി ഘനശ്യാം ബന്‍സാല്‍ പറഞ്ഞു.

പൊലീസിന്റെ ഇന്‍ഫോര്‍മറാണ് ഹോട്ടല്‍ സിറ്റി വെസ്റ്റ് എന്‍ഡില്‍ ചൂതാട്ടം നടക്കുന്നതായി അറിയിച്ചത്. അവിടെ ഇത് സ്ഥിരമാണെന്നും അവര്‍ അറിയിച്ചുവെന്ന് പൊലീസ് ഓഫീസര്‍ പറഞ്ഞു.

ഹോട്ടലില്‍ നിരവധി പേര്‍ ചേര്‍ന്ന് വലിയ നിലയില്‍ ചൂതാട്ടം നടത്തുന്നുണ്ടെന്ന് ഒക്ടോബര്‍ 22 വിവരം ലഭിച്ചിരുന്നു. ഹോട്ടലിന്റെ ഒന്നാം നിലയിലെ ഹാളിലാണ് ചൂതാട്ടം നടന്നത്. സ്ത്രീകളടക്കമുള്ളവര്‍ വിവധ മേശകള്‍ക്ക് ചുറ്റുമിരുന്ന് കളിക്കുകയായിരുന്നു. പരിശോധനാ സംഘത്തെ കണ്ടതോടെ എല്ലാവരും അവരുടെ ചീട്ടുകള്‍ ഉപേക്ഷിച്ച്‌ എഴുന്നേറ്റു. എന്നാല്‍ പൊലീസ് എല്ലാവരെയും അറസ്റ്റ് ചെയ്തുവെന്ന് ഡി.സി.പി പറഞ്ഞു.

ചൂതാട്ടത്തിന് എത്തുന്നവരില്‍ നിന്ന് ഹോട്ടല്‍ മാനേജര്‍ 2500 രൂപ പ്രവേശനത്തിനും ഭക്ഷണത്തിനുമായി ഈടാക്കാറുണ്ടെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റ് നടപടികള്‍ തുടരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular