Friday, May 17, 2024
HomeKeralaആര്‍എസ്പി നേതാവ് പ്രൊഫ ടി ജെ ചന്ദ്രചൂഡന്‍ അന്തരിച്ചു

ആര്‍എസ്പി നേതാവ് പ്രൊഫ ടി ജെ ചന്ദ്രചൂഡന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന ആര്‍ എസ് പി നേതാവ് പ്രൊഫ ടി ജെ ചന്ദ്രചൂഡന്‍ (83) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

ആര്‍എസ്പിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്തെ ഇടത് നേതാക്കളില്‍ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം.

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ പല തവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടതല്ലാതെ ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല . എന്നാല്‍ രാഷ്ട്രീയ നിലപാടുകള്‍ മുറുകെ പിടിക്കുന്നതിലും അത് പ്രഖ്യാപിക്കുന്നതിലും അദ്ദേഹം ഒരിക്കലും ഒരു തരത്തിലും മടി കാണിച്ചിരുന്നില്ല.

എല്‍ഡിഎഫ് വിട്ട് ആര്‍എസ്പി യുഡിഎഫിലേക്ക് പോയ ഘട്ടത്തില്‍ ചന്ദ്രചൂഡന്റെ നിലപാട് എന്താകുമെന്ന് ഉറ്റുനോക്കപ്പെട്ടിരുന്നു. അന്ന് പാര്‍ട്ടിക്കൊപ്പം അദ്ദേഹം നിലപാടെടുത്തു. യുപിഎ കാലത്ത് ദേശീയ രാഷ്ട്രീയത്തില്‍ പ്രമുഖ നേതാക്കളുടെ ഗണത്തിലേക്ക് അദ്ദേഹം ഉയര്‍ന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular