Friday, May 17, 2024
HomeAsia20കാരിയുടെ പ്രണയാഭ്യര്‍ത്ഥനയില്‍ ഞെട്ടി 52കാരനായ അദ്ധ്യാപകന്‍, ഒടുവില്‍ വിവാഹം, ഇരുവരും സമ്ബാദിക്കുന്നത് ലക്ഷങ്ങള്‍

20കാരിയുടെ പ്രണയാഭ്യര്‍ത്ഥനയില്‍ ഞെട്ടി 52കാരനായ അദ്ധ്യാപകന്‍, ഒടുവില്‍ വിവാഹം, ഇരുവരും സമ്ബാദിക്കുന്നത് ലക്ഷങ്ങള്‍

സ്‌ലാമാബാദ്: അന്‍പത്തിരണ്ടുവയസുകാരനായ അദ്ധ്യാപകനെ വിവാഹം കഴിച്ച്‌ ഇരുപതുകാരിയായ വിദ്യാര്‍ത്ഥിനി. പാകിസ്ഥാനിലാണ് സംഭവം.

ബികോം വിദ്യാ‌ത്ഥിനിയായ സോയ നൂര്‍ തന്റെ അദ്ധ്യാപകനായ സാജിദ് അലിയെ പ്രണയിച്ച്‌ വിവാഹം കഴിക്കുകയായിരുന്നു. ഏറെ എതിര്‍പ്പുകള്‍ക്കും പ്രതിസന്ധികള്‍ക്കും ഒടുവിലാണ് വിവാഹിതരായതെന്ന് സോയ പറയുന്നു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.

സാജിദ് അലിയുടെ വ്യത്യസ്തമായ സ്വഭാവഗുണമാണ് അദ്ധ്യാപകനോട് പ്രണയം തോന്നാന്‍ കാരണമെന്ന് സോയ പറയുന്നു. എന്നാല്‍ വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ സാജിദ് നിഷേധിക്കുകയാണ് ചെയ്തത്. മുപ്പത്തിരണ്ട് വയസിന്റെ വ്യത്യാസം ഇരുവരും തമ്മിലുണ്ടെന്നും അതിനാല്‍ വിവാഹം കഴിക്കാനാകില്ലെന്നുമായിരുന്നു അദ്ധ്യാപകന്റെ മറുപടി. എന്നാല്‍ പിന്നീട് സോയയോട് ഒരാഴ്ചത്തെ സമയം ചോദിക്കുകയും ഇതിനിടയില്‍ തിരിച്ചും പ്രണയിക്കാന്‍ തുടങ്ങിയെന്നും സാജിദ് പറയുന്നു. അതേസമയം, ഇരുവരുടെയും വീട്ടുകാര്‍ ബന്ധത്തെ അങ്ങേയറ്റം എതിര്‍ക്കുകയാണ് ചെയ്തത്. പക്ഷേ പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായിരുന്നില്ലെന്ന് സോയ പറയുന്നു. ഒടുവില്‍ എതിര്‍പ്പുകള്‍ അവഗണിച്ച്‌ ഇരുവരും വിവാഹിതരാവുകയായിരുന്നു.

വിവാഹത്തിന് ശേഷം ഇരുവരും ആമസോണിന്റെ എഫ് ബി എ പരിശീലനം നേടിയെന്നും ലക്ഷങ്ങള്‍ സമ്ബാദിക്കുന്നുവെന്നും സോയ വെളിപ്പെടുത്തി. കൊമേഴ്‌സ് പഠനത്തില്‍ നിന്ന് നേടിയ അറിവും അദ്ധ്യാപനത്തിന്റെ പരിചയസമ്ബത്തും ചേര്‍ത്ത് ഇരുവരും മികച്ച വരുമാനമാണ് നേടുന്നതെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular